Friday, June 14, 2019 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 03.52 PM

കോണ്‍ഗ്രസ്സിനെ തിരിച്ചുകൊണ്ടുവരാന്‍ ജനങ്ങളിലേക്ക് ഇറങ്ങി രാഹുല്‍ ഗാന്ധി : 'ഭാരത് യാത്ര'യ്ക്ക് ഒരുങ്ങുന്നു

Rahul Gandhi , Bharath yathra , Loksabha election 2019

ന്യൂഡല്‍ഹി: ലോകസ്ഭാ തെരഞ്ഞെടുപ്പിലുണ്ടായ വമ്പന്‍ പരാജയം മറികടക്കാന്‍ ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 'ഭാരത് യാത്ര'യ്‌ക്കൊരുങ്ങുന്നതായി കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ജനങ്ങള്‍ അഭിമുഖീരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മനസിലാക്കുകയാണ് യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്.

രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലേക്ക് ഇറങ്ങിചെല്ലാനാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. കാറിലും പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചും കാല്‍നടയുമായും ആയിരിക്കും യാത്രകള്‍.എങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടായിരിക്കു.നേരത്തേ തന്നെ രാഹുല്‍ ഇത്തരമൊരു യാത്ര ആഗ്രഹിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണെന്നാണ് കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെയുണ്ടായ കൂട്ട രാജികളും കൂറുമാറ്റങ്ങളും കോണ്‍ഗ്രസ്സിനു വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജി വെയ്ക്കുമെന്ന രാഹുല്‍ ഗന്ധിയുടെ തന്നെ പ്രസ്താവനയും വലിയ അനിശ്ചിതത്വത്തിനു വഴിയൊരുക്കിയിരുന്നു.

2009ല്‍ കോണ്‍ഗ്രസ്സ് വിട്ട ജഗന്‍മോഹന്‍ റെഡ്ഢി 14 മാസം നീണ്ടുനിന്ന പ്രജാ സങ്കല്‍പ്പ യാത്രനടത്തിയിരുന്നു. ജനങ്ങളുമായി കൂടുതല്‍ അടുക്കുന്നതിനും അധികാരത്തിലെത്തുന്നതിനും ഇത് ജഗനെ വളരെയധികം സഹായിച്ചിരുന്നു. 2017ല്‍ ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ യാത്ര തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വെല്ലുവിളിയുയര്‍ത്തുകയും ചെയ്തിരുന്നു. ഇതൊക്കെ മുന്‍ നിര്‍ത്തിയാണ് ഭാരത് യാത്ര സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറുന്നത്.

അതേസമയം രാഹുല്‍ഗാന്ധി കോണ്‍ഗ്രസ്സിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ പദയാത്ര നടത്തണമെന്ന് മുതിര്‍ന്ന നേതാവ് അഭിഷേക് സിംഗ്വി പറഞ്ഞിരുന്നു. 90 മുതല്‍ 180 ദിവസം നിണ്ടുനില്‍ക്കുന്ന പദയാത്ര നടത്തണമെന്നും അത് ജനങ്ങളുമായി ബന്ധപ്പെടാന്‍ കൂടുല്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW