Friday, June 21, 2019 Last Updated 38 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 07.56 AM

ദീര്‍ഖദൂര ട്രെയിന്‍ യാത്രകളില്‍ മസാജ് സൗകര്യം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ; ലക്ഷ്യമിടുന്നത് 20 ലക്ഷം അധികവരുമാനം

uploads/news/2019/06/313589/train.jpg

ന്യൂഡല്‍ഹി: ദീര്‍ഖദൂര ട്രെയിന്‍ യാത്രകളിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ദേഹംവേദനയ്ക്ക് ഇനി ശമനമുണ്ടാകുന്നു. മുഷിപ്പന്‍ ട്രെയിന്‍ യാത്രയുടെ ആലസ്യം മാറ്റാന്‍ ട്രെയിനില്‍ മസാജ് സര്‍വ്വീസ് വരുന്നു. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍ഡോറില്‍ നിന്നുള്ള 39 ട്രെയിനുകളിലാണ് ഈ സര്‍വീസ് ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ എല്ലാ സമയവും ഈ സൗകര്യം ലഭിക്കണമെന്നില്ല. രാവിലെ ആറിനും വൈകിട്ട് 10നുമിടയിലാണ് ഇതിന്റെ സൗകര്യം ലഭ്യമാകുക. 100 രൂപയ്ക്ക് തലയ്ക്കും കാല്‍പാദത്തിനും മസാജ് സൗകര്യമാണ് ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നത്.

ഈ പദ്ധതിയിലൂടെ വര്‍ഷം 20 ലക്ഷം രൂപയും യാത്രക്കാരുടെ വര്‍ദ്ധനവിലൂടെ 90 ലക്ഷവുമാണ് റെയില്‍വെ പ്രതീക്ഷിക്കുന്നത്. 20,000 അധികം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

മൂന്ന് തരത്തിലുള്ള മസാജുകളാണ് ഭാവിയില്‍ വരുന്നത്. 100, 200, 300 എന്നീ വിലയ്ക്കനുസരിച്ചാണ് മസാജ് സേവനങ്ങള്‍ ലഭിക്കുന്നത്. ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം, എന്നീ തരത്തിലാണ് തിരിച്ചിരിക്കുന്നത്. 15 മുതല്‍ 20 മിനിട്ട് വരെയാണ് മസാജ് ലഭിക്കുക.

Ads by Google
Sunday 09 Jun 2019 07.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW