Friday, June 21, 2019 Last Updated 17 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 01.26 AM

വയോധികയ്‌ക്ക്‌ ക്രൂരമര്‍ദനം: മരുമകള്‍ അറസ്‌റ്റില്‍

uploads/news/2019/06/313565/c5.jpg

ചണ്ഡീഗഡ്‌: എണ്‍പതുവയസുകാരിയായ ഭര്‍തൃമാതാവിനെ നിരന്തരം ദേഹോപദ്രവമേല്‍പിച്ചിരുന്ന വീട്ടമ്മ അറസ്‌റ്റില്‍. ഹരിയാനയിലെ മഹേന്ദ്രഗഡ്‌ ജില്ലയിലെ നിവാസ്‌ നഗറിലാണ്‌ കേസിനാസ്‌പദമായ സംഭവം. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിലൂടെയാണ്‌ ഇതേക്കുറിച്ച്‌ പുറംലോകമറിയുന്നത്‌. കാന്താദേവിയെന്ന വീട്ടമ്മ ഭര്‍തൃമാതാവായ ചാന്ദ്‌ ഭായിയെ മര്‍ദിക്കുന്നതിന്റെ വീഡിയോ അയല്‍വായിയായ വിദ്യാര്‍ഥിനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതാണു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്‌.
വീഡിയോ പ്രചരിച്ചതോടെ പോലീസ്‌ അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയെങ്കിലും ശനിയാഴ്‌ച രാവിലെ കാന്താദേവി അറസ്‌റ്റിലായി. മരുമകള്‍ സ്‌ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന്‌ ചാന്ദ്‌ ഭായി മൊഴി നല്‍കിയിട്ടുണ്ട്‌. പ്രായമേറിയ അമ്മായിയമ്മ ഒരു ബാധ്യതയാണെന്ന്‌ കരുതിയാണ്‌ കാന്താദേവി ഉപദ്രവിച്ചിരുന്നത്‌.
വിവരമറിഞ്ഞതോടെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും രംഗത്തെത്തി. സംഭവത്തെ കുറിച്ചന്വേഷിക്കാനും വേണ്ട നടപടി സ്വീകരിക്കാനും അദ്ദേഹം പോലീസിനു നിര്‍ദേശം നല്‍കി. തനിക്ക്‌ പെന്‍ഷനായി ലഭിച്ച 30,000 രൂപ ആവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ മര്‍ദനമെന്നു ചാന്ദ്‌ ഭായി പറഞ്ഞതായി പോലീസ്‌ അറിയിച്ചു. അതിര്‍ത്തി രക്ഷാസേനാംഗമായിരുന്ന ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നാണു ചാന്ദ്‌ ഭായിക്ക്‌ പെന്‍ഷന്‍ ലഭിക്കാന്‍ തുടങ്ങിയത്‌.

Ads by Google
Sunday 09 Jun 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW