Thursday, June 20, 2019 Last Updated 9 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 01.26 AM

ദളിത്‌ ബാലികയെ മാനഭംഗപ്പെടുത്തി ശ്‌മശാനത്തില്‍ കൊന്നുതള്ളി

uploads/news/2019/06/313564/c7.jpg

ലഖ്‌നൗ: ഉത്തര്‍പ്രദേശിനെ നടുക്കി വീണ്ടും മറ്റൊരു ബാലികയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി.
അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന പത്തുവയസുകാരിയായ ദളിത്‌ കുട്ടിയെയാണു തട്ടിക്കൊണ്ടു പോയി കൊന്നു ശ്‌മശാനത്തില്‍ തള്ളിയത്‌. ഹമിര്‍പുര്‍ ജില്ലയിലെ കുരാര പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലാണു സംഭവം. അലിഗഡ്‌ സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുമ്പാണിത്‌. ഈ കുരുന്നിനെ ലൈംഗികമായി ഉപദ്രവിച്ചോയെന്നു സ്‌ഥിരീകരിക്കാന്‍ പോലും പോലീസിനായിട്ടില്ല. ഘാതകരെക്കുറിച്ചും സൂചനയില്ല.
കര്‍ഷകനായ പിതാവ്‌ വീട്ടില്‍ ഇല്ലാത്ത തക്കംനോക്കിയായിരുന്നു ഹമിര്‍പുരിലെ ഹീനകൃത്യം. രോഷാകുലരായ നാട്ടുകാര്‍ പോലീസിനെ തടഞ്ഞു. ഒടുവില്‍ ബാലികയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനു കൊണ്ടു പോകാന്‍ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം പോലീസ്‌ അഭ്യര്‍ഥിക്കുകയായിരുന്നു. പ്രത്യേക ദൗത്യസംഘത്തെയും മറ്റു നാലു ഗ്രൂപ്പുകളെയും അന്വേഷണത്തിനായി നിയോഗിച്ചതായി ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു.

Ads by Google
Sunday 09 Jun 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW