Friday, June 21, 2019 Last Updated 13 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 10.15 PM

വചനം മരിക്കുന്നില്ല

uploads/news/2019/06/313441/sun5.jpg

മരിച്ചുപോകും നമ്മളൊരിക്കല്‍
മറന്നുപോകും സത്യം!
മരിച്ച ദേഹം കണ്ടാല്‍ മാത്രം
മനസിലുയരും ദുഃഖം!
മടിച്ചുനിന്നാല്‍ മുമ്പോ പോയവര്‍
പിടിച്ചെടുക്കും 'സ്വര്‍ഗം'
ഒഴുക്കിനെതിരേ നീന്തിക്കയറാന്‍
കുതിച്ചുപായും നമ്മള്‍
പിടിച്ചുനമ്മെ തള്ളിയകറ്റും
ചിരിച്ച മോഹത്തിരകള്‍
മരിക്കുമെന്നൊരു തോന്നല്‍ പോലും
മനുഷ്യനില്ലേ - കഷ്‌ടം
ഒളിച്ചുവയ്‌ക്കും പൊന്നും പണവും
പിണത്തിനൊപ്പം വരുമോ?
ഉറച്ചുപറയും വാഗ്‌ദാനങ്ങള്‍
നടപ്പിലാക്കുവതാരോ
തിരിച്ചുവരുമെന്നുറപ്പു നല്‍കാന്‍
'മനുഷ്യപുത്രന്‍'മാത്രം
മറിച്ചുനോക്കാം ദൈവഹിതങ്ങള്‍
വിളിച്ചുപറയും വരികള്‍!

ശ്രീശൈലം വിശ്വനാഥന്‍

Ads by Google
Saturday 08 Jun 2019 10.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW