Wednesday, June 26, 2019 Last Updated 6 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 06.32 PM

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ വിദേശയാത്ര മാലിദ്വീപിലേക്ക്

PM Modi, Maldives, Ibrahim Mohamed solih
Narendra modi/ Twitter

ന്യൂഡല്‍ഹി : ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി മാലിദ്വീപിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷമുള്ള മോഡിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ് ഇത്. അയല്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് ഈ യാത്ര. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യം.

മാലി വിമാനത്താവളത്തിലെത്തിയ മോഡിയെ വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. നേരത്തെ മോഡി മാലിദ്വീപില്‍ സന്ദര്‍ശനം നടത്തിയത് 2018 നവംബറിലാണ്. സന്ദര്‍ശനത്തിനിടെ മാലദ്വീപ് വിദേശികള്‍ക്ക് നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ മോദി ഏറ്റുവാങ്ങും.

PM Modi, Maldives, Ibrahim Mohamed solih
Narendra modi/ Twitter

മാലദ്വീപ് പാര്‍ലമെന്റായ മജ്‌ലിസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന മോദി മാലിദ്വീപിലെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തും. മാലിദ്വീപിന്റെ വികസനത്തിലും സാമ്പത്തിക വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും സഹായിക്കുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കും. മാലിദ്വീപിന്റെ രണ്ട് പ്രതിരോധ പദ്ധതികള്‍ മോദിയും മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് സോലിയും ചേര്‍ന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW