Thursday, June 20, 2019 Last Updated 31 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 05.58 PM

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഷെയര്‍ ചെയ്തയാള്‍ക്കെതിരെ കേസ്

uploads/news/2019/06/313429/yogi.jpg

ലഖ്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തുന്ന യുവതിയുടെ വീഡിയോ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു.

ഹസ്രത്ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുടെ പരാതിയെ തുടര്‍ന്ന് പ്രശാന്ത് കനോജിയ എന്നയാള്‍ക്കെതിരെയാണ് ഹസ്‌റത്ഗഞ്ച് പൊലീസ് കേസെടുത്തത്. യോഗിക്കെതിരെ അധിക്ഷേപകരമായ രീതിയിലാണ് ഇയാള്‍ പോസ്റ്റിട്ടതെന്ന് പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ വച്ച് ഒരു സ്ത്രീ മുഖ്യമന്ത്രിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് മാധ്യമങ്ങളോട് പറയുന്ന വീഡിയോയാണ് ഇയാള്‍ ഷെയര്‍ ചെയ്തത്. വീഡിയോ വൈറലായതോടെ ആയിരുന്നു അറസ്റ്റ്.

അതേസമയം, ഇയാളെ തെരയുകയാണെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW