Friday, June 21, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 04.43 PM

പോകോ എഫ് 1 സ്മാര്‍ട്‌ഫോണിന് ഇപ്പോൾ 17,999 രൂപ

poco f1 temporary price cut in india

പോകോ എഫ് 1 സ്മാര്‍ട്‌ഫോണിന് ഇന്ത്യയില്‍ വിലകുറച്ചു. ഫോണിന്റെ ആറ് ജിബി റാം 64 ജിബി പതിപ്പിന് ഇപ്പോള്‍ വില 17,999 രൂപയാണ്. താല്കാലികമായാണ് വിലകുറച്ചിരിക്കുന്നത്.

ഷാവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്‌ളിപ്കാര്‍ട്ടിലും ഫോണ്‍ വിലക്കുറവില്‍ വാങ്ങാം. പോക്കോ ഡേയ്‌സ് ആഘോഷത്തിന്റെ ഭാഗമായാണ് വിലക്കിഴിവ് ഏർപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 9 വരെ മാത്രമേ ഈ ഓഫർ ലഭിക്കൂ.

പോക്കോ എഫ് 1 ന്റെ ആറ് ജിബി റാം 64 ജിബി പതിപ്പിന് നേരത്തെ 19,999 രൂപയായിരുന്നു വില. 2000 രൂപ കുറച്ചാണ് ഇപ്പോള്‍ ഫോണ്‍ വില്‍ക്കുന്നത്. 22,999 രൂപ വിലയുണ്ടായിരുന്ന പോക്കോ എഫ് 1 ന്റെ ആറ് ജിബി റാം 128 ജിബി പതിപ്പിന്റെ വില അടുത്തിടെയാണ് 20,999 രൂപയാക്കി കുറച്ചത്.

ഫ്‌ളിപ്കാര്‍ട്ടില്‍ എക്‌സ്‌ചേഞ്ച് ഓഫറും, നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. സ്റ്റീല്‍ ബ്ലൂ, റോസ്സോ റെഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ വാങ്ങാം. പോകോ എഫ് 1 ന്റെ ആറ് ജിബി റാം 128 ജിബി പതിപ്പിന് 20,999 രൂപയും, എട്ട് ജിബി റാം 256 ജിബി പതിപ്പിന് 27,999 രൂപയും ആണ് വില.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന MIUI 9.6-ലാണ് എഫ് വണ്ണിന്റെ പ്രവര്‍ത്തനം. 2.D ഗോറില്ല ഗ്ലാസില്‍ നോച്ച് ഡിസ്‌പ്ലേയില്‍ 6.18 ഇഞ്ച് ഫുള്‍ എച്ച്ഡിയാണ് ഡിസ്പ്ലേ.

പിന്നില്‍ ഡ്യുവല്‍ ക്യാമറയുണ്ട് (12MP+5MP). മുന്നില്‍ പോര്‍ട്രെയ്റ്റ് സെല്‍ഫി എടുക്കാവുന്ന 20MP സിംഗിള്‍ ക്യാമറയുമുണ്ട്. 4000mAh ആണ് ബാറ്ററി കപ്പാസിറ്റി. മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനും സാധിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW