Sunday, June 16, 2019 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 04.06 PM

മോഹന്‍ലാല്‍ വിളിച്ചിട്ടു പോലും അന്ന് ഫോണ്‍ എടുക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ആസിഫ് അലി

uploads/news/2019/06/313417/phne.jpg

മലയാളസിനിമയില്‍ യുവതാരം ആസിഫ് അലി എത്തിയിട്ട് പത്ത് വര്‍ഷത്തോളമായി. 60-ല്‍ അധികം ചിത്രങ്ങളില്‍ ആസിഫ് ഇതിനോടകം വേഷമിട്ടു. 2019-ല്‍ മികച്ച തുടക്കമാണ് ആസിഫിന് ലഭിച്ചത്. വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, ഇപ്പോള്‍ പ്രേക്ഷകപ്രീതി നേടി മുന്നോട്ട് പോകുന്ന വൈറസ് എന്നീ ചിത്രങ്ങളില്‍ മികച്ച വേഷമാണ് ആസിഫിന്റേതായി ഉള്ളത്.

മികച്ച വേഷം തിരഞ്ഞെടുത്ത് മുന്നോട്ട് പോയപ്പോഴും ആസിഫ് ചില വിവാദങ്ങളില്‍ പെട്ടിരുന്നു. അതിലൊന്നായിരുന്നു ആസിഫ് ഫോണ്‍ അറ്റന്‍ഡ് ചെയ്യില്ല എന്നത്. ഇപ്പോള്‍ ഈ ആരോപണത്തിന് മറുപടിയുമായി ആസിഫ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫിന്റെ ഈ വെളിപ്പെടുത്തല്‍. '' ഫോണിന്റെ കാര്യത്തില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ വരുന്നതിന് മുന്നേയുള്ള എന്റെ പ്രശ്‌നമാണത്. എന്റെ ആദ്യത്തെ വിവാദം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല എന്നുള്ളതായിരുന്നു. സി.സി.എല്ലിന്റെ (സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്) ടൈമില്‍ ഞാന്‍ കളിക്കാമെന്ന് പറഞ്ഞു.

പക്ഷേ എനിക്കന്ന് ബാച്ചിലര്‍ പാര്‍ട്ടിയുടെ ഷൂട്ട് ഉണ്ടായിരുന്നു. ആ സമയത്ത് ഷൂട്ട് ബ്രേക്ക് ചെയ്തിട്ട് എനിക്ക് പോകാന്‍ പറ്റില്ല. അങ്ങനെയൊക്കെ കുറേ പ്രശ്‌നങ്ങള്‍ വന്ന സമയത്ത് ലാലേട്ടന്‍ എന്നെ വിളിച്ചു. പതിവ് പോലെ എന്റെ ഫോണ്‍ എന്റെ കൈയില്‍ ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ ഇട്ടേക്കുവായിരുന്നു. അതു ഭയങ്കര പ്രശ്നമായി. എന്നാല്‍ ആ ഒറ്റ പ്രശ്‌നം കൊണ്ട് പഴയ ഒരുപാട് സുഹൃത്തുക്കളെ എനിക്ക് തിരികെ കിട്ടി. മോഹന്‍ലാല്‍ വിളിച്ചിട്ട് നീ ഫോണെടുത്തില്ല, അപ്പോള്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല എന്നായിരുന്നു അവര്‍ എന്നോട് പറഞ്ഞത്.'' - ആസിഫ് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW