Monday, June 24, 2019 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 04.19 PM

ബസ്, ട്രെയിന്‍,ഓട്ടോറിക്ഷ യാത്രാ വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്സിൽ തത്സമയം അറിയാം

google maps launches three new public transport features

പൊതുഗതാഗത സംവിധാനത്തിന് ഉപയോഗപ്രദമായ മൂന്ന് പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്സ്. ഇന്ത്യന്‍ റെയില്‍വേയുടെ തത്സമയ യാത്രാവിവരങ്ങളും ഓട്ടോറിക്ഷ, ബസ് തുടങ്ങിയ ഗതാഗത സംവിധാനങ്ങളുടെ വിവരങ്ങളും ഗൂഗിള്‍ മാപ്‌സിൽ ലഭ്യമാവും.

ഗൂഗിളിന്റെ തത്സമയ ഗതാഗത വിവരങ്ങളും ബസ് സമയക്രമവും കണക്കാക്കിയാണ് ഗൂഗിള്‍ മാപ്സിൽ ബസുകള്‍ വൈകുന്നതടക്കമുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കുക. ഈ സേവനം ഡല്‍ഹി, ബംഗളുരു, മുംബൈ, ഹൈദരാബാദ്, പുനെ, ലഖ്‌നൗ, ചെന്നൈ, മൈസൂര്‍, കോയമ്പത്തൂര്‍, സൂററ്റ് എന്നിവിടങ്ങളിലാണ് ആദ്യമായി ലഭിക്കുക.

തത്സമയ ട്രെയിന്‍ വിവരങ്ങളും ഗൂഗിള്‍ മാപ്സിൽ ലഭ്യമാകും. യാത്ര തുടങ്ങാന്‍ പോകുന്ന സ്ഥലവും എത്തിച്ചേരേണ്ട സ്ഥലവും എന്റർ ചെയ്തു കഴിഞ്ഞാല്‍ സമയത്തിനോടുന്നതും വൈകിയോടുന്നതുമായ ട്രെയിനുകളെ തത്സമയം കാണിച്ചു തരും.

ഈ ഫീച്ചര്‍ തുടക്കത്തില്‍ ഡൽഹിയിലും ബെംഗളൂരും മാത്രമാകും ഉണ്ടാകുക. ഓട്ടോറിക്ഷ യാത്ര സംബന്ധിച്ച വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ അറിയാം. യാത്രയ്ക്ക് എത്ര സമയമെടുക്കും, എത്ര ചിലവ് വരും തുടങ്ങിയ വിവരങ്ങള്‍ അറിയാം.

Ads by Google
Ads by Google
Loading...
TRENDING NOW