Friday, June 21, 2019 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 03.47 PM

ഗൂഗിള്‍ സ്‌റ്റേഡിയ ഗെയിം സ്ട്രീമിങ് നവംബറില്‍

google will launch stadia in this november 1

ഗൂഗിളിന്റെ സ്റ്റേഡിയ ഗെയിം സ്ട്രീമിങ് സേവനം നവംബറില്‍ ആരംഭിക്കുമെന്ന് സൂചന. ക്ലൗഡ് അടിസ്ഥാനമാക്കിയാണ് സ്റ്റേഡിയ പ്രവര്‍ത്തിക്കുന്നത്. നിലവിൽ അമേരിക്ക, യുകെ, ഫ്രാന്‍സ് ഉള്‍പ്പടെ 14 രാജ്യങ്ങളില്‍ ലഭ്യമാവും. ഇന്ത്യ ഇതിൽ ഉൾപ്പെടുന്നില്ല. ലാപ്‌ടോപ്പ്, ക്രോംകാസ്റ്റ് ബന്ധിപ്പിച്ച ടിവി, ഡെസ്‌ക്ടോപ്പ് കംപ്യൂട്ടര്‍, പിക്‌സല്‍3, പിക്‌സല്‍ 3എ സ്മാര്‍ട്‌ഫോണുകള്‍ എന്നിവയില്‍ സ്‌റ്റേഡിയ സേവനം ഉപയോഗിക്കാനാവും.

4കെ എച്ച്ഡിആര്‍ റസലൂഷനില്‍ 60 എഫ്പിഎസില്‍ വീഡിയോ കളിക്കാന്‍ സ്‌റ്റേഡിയയില്‍ സാധിക്കും. നിരവധി സൗജന്യ ഗെയിമുകളുടെ ശേഖരം ഇതിലുണ്ടാവും. റിപ്പോർട്ട് പ്രകാരം ഒരു മാസത്തേക്ക് 9.99 ഡോളര്‍ (691 രൂപ) ആണ് സ്റ്റേഡിയ പ്രോ ഉപയോഗിക്കാന്‍ ആവശ്യമായ ചിലവ്. 2020-ഓടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് സ്‌റ്റേഡിയ ലഭ്യമാക്കും.

മാത്രമല്ല, ' ഫൗണ്ടേഴ്‌സ് എഡിഷന്‍' എന്ന പേരില്‍ 130 ഡോളര്‍ (9009 രൂപ) വില വരുന്ന ഒരു കിറ്റും ഗൂഗിള്‍ ലഭ്യമാക്കും. ഇതില്‍ ഒരു സ്റ്റേഡിയ കണ്‍ട്രോളര്‍, ക്രോം കാസ്റ്റ് അള്‍ട്ര, ഡെസ്റ്റിനി 2 ഗെയിമിന്റെ സൗജന്യ പതിപ്പ്, മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷന്‍, മൂന്ന് മാസത്തേക്ക് ബഡ്ഡി പാസ് എന്നിവ ലഭിക്കുമെന്നാണ് സൂചന. ഡെസ്റ്റിനി 2, ബല്ദൂര്‍സ് ഗേറ്റ് 3, ടോം ക്ലാന്‍സിസ് ദ ഡിവിഷന്‍ 2, ഗെറ്റ് പാക്ക്ഡ്, GYLT, ടോം ക്ലാന്‍സീസ് ഗോസ്റ്റ് റീകോണ്‍ ബ്രേക്ക് പോയിന്റ്, മോര്‍ട്ടല്‍ കോംബാറ്റ് 11 ഉള്‍പ്പടെയുള്ള ഗെയിമുകള്‍ സ്റ്റേഡിയയില്‍ കളിക്കാം. 2020 ലാണ് സ്‌റ്റേഡിയയുടെ സൗജന്യ പതിപ്പായ 'സ്റ്റേഡിയ ബേസ്' ലഭ്യമാക്കുക.

Ads by Google
Ads by Google
Loading...
TRENDING NOW