Friday, June 21, 2019 Last Updated 15 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 01.48 PM

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വീഴുമ്പോള്‍ വ്യത്യസ്ത ആഘോഷം നടത്താന്‍ അനുവദിക്കണം ; പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ആവശ്യം പിസി ബി തള്ളി ; ലോകകപ്പില്‍ ശ്രദ്ധിക്കാന്‍ നിര്‍ദേശം

uploads/news/2019/06/313380/pakisthan.jpg

ലണ്ടന്‍: ഏതു മത്സരത്തിലായാലും ചിരന്തര വൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ കളിക്കുമ്പോഴെല്ലാം രാഷ്ട്രീയം കൂടി കായികരംഗത്തേ് കടന്നു വരുന്നത് സാധാരണയാണ്. ഇംഗ്‌ളണ്ടില്‍ നടക്കുന്ന ലോകകപ്പിലും ഇതിന് മാറ്റമില്ല. ജൂണ്‍ 16 ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യാ - പാക് പോരാട്ടത്തിനായി ലോകം ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ പാകിസ്താന്‍ ടീമിന്റെ ഒരു അസാധാരണ ആവശ്യം ശ്രദ്ധേയമാകുന്നു. മത്സരത്തില്‍ ഇന്ത്യയുടെ ഓരോ വിക്കറ്റ് വീഴ്ചയിലും വ്യത്യസ്തമായ ആഹ്‌ളാദപ്രകടനം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് നായകന്‍ സര്‍ഫറാസ് അഹമ്മദ് മുമ്പോട്ട് വെച്ച ആവശ്യം തള്ളി. മാര്‍ച്ചില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ഏകദിനത്തില്‍ ഇന്ത്യന്‍ ടീം തങ്ങളുടെ സൈന്യത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സൈനിക തൊപ്പി ധരിച്ചതിനു ബദലായിട്ടായിരുന്നു ഈ അപേക്ഷ പാക് ടീം തങ്ങളുടെ ബോര്‍ഡിന് മുന്നില്‍ വെച്ചത്. ഫെബ്രുവരി 14 ന് 40 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമാ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റാഞ്ചിയില്‍ നടന്ന മത്സരത്തിലായിരുന്നു ടീം ഇന്ത്യ ഈ രീതിയില്‍ ജീവന്‍ നഷ്ടമായ സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചത്.

ഇതിന് മറുപടി പറയാന്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്ന പാക് ടീമിന്റെ ആവശ്യത്തോട് മുഖം തിരിച്ച പിസിബി കളിയില്‍ ശ്രദ്ധിക്കാനാണ് ആവശ്യപ്പെട്ടത്. വിക്കറ്റ് വീഴുമ്പോഴുള്ള ആഘോഷത്തിന് പകരം 2016 ല്‍ ലോര്‍ഡ്‌സ് ടെസ്റ്റില്‍ സെഞ്ച്വറി നേടിയപ്പോള്‍ മിസ്ബാ ഉള്‍ ഹക്ക് പുഷ് അപ്പ് എടുത്ത് സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചത് പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നതില്‍ എതിര്‍പ്പില്ല. അതിനിടെ കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള കളിയില്‍ ധോനി സൈനിക ചിഹ്നമുള്ള ഗ്‌ളൗസ് അണിഞ്ഞ് എത്തിയത് ഐസിസിയ്ക്ക് പിടിച്ചിട്ടില്ല.

ബിസിസിഐ പിന്തുണച്ചെങ്കിലും മാറ്റിക്കൊള്ളാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഐസിസി. എന്നാല്‍ ധോനിയെ ഇക്കാര്യം അനുവദിക്കണമെന്ന് ബിസിസിഐയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ കാര്‍ഗില്‍ യുദ്ധകാലത്ത് നടന്ന ഇന്ത്യാ പാക് പോരാട്ടവും ലോകകപ്പില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് അവസരം കിട്ടിയിട്ടില്ല.

Ads by Google
Saturday 08 Jun 2019 01.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW