Thursday, June 20, 2019 Last Updated 46 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.09 PM

മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍

uploads/news/2019/06/313368/pinarayi.jpg

ചങ്ങനാശ്ശേരി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. മതുമൂല കണ്ടത്തിപറമ്പ് സ്വദേശി ആര്‍. മഹേഷ് പൈ (30) യാണ് അറസ്റ്റിലായത്.

മുഖ്യമന്ത്രിയുടെ വിദേശപര്യടനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിന് താഴെയാണ് മഹേഷ് പൈ മോശമായ ഭാഷയില്‍ പ്രതികരിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് യുവാവ് തന്റെ മോശം പ്രതികരണം പിന്‍വലിച്ചിരുന്നു. എന്നാല്‍, പ്രതികരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിവുന്നു.

സിപിഎം ചങ്ങനാശ്ശേരി ഏരിയാ കമ്മറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടി.പി അജികുമാറാണ് യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്നായിരുന്നു അറസ്റ്റ്. ഇയാളെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW