Saturday, June 22, 2019 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.10 PM

റഷ്യയില്‍ ഒറ്റരാത്രികൊണ്ട് 56 ടണ്‍ ഭാരമുള്ള പാലം കള്ളന്‍ കൊണ്ടുപോയി

Metal thieves

മോസ്‌കോ: റഷ്യന്‍ പോലീസ് ഇപ്പോള്‍ ചില കള്ളന്മാര്‍ക്ക് പിന്നാലെയാണ്. കള്ളന്‍ എന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര കള്ളന്‍. 56 ടണ്‍ ഭാരമുള്ള പാലത്തിന്റെ മധ്യഭാഗമാണ് കള്ളന്‍ കൊണ്ടുപോയത്. ഉമ്പ നദിക്ക് കുറുകെയുള്ള റെയില്‍ പാലത്തിന്റെ മധ്യത്തിലുള്ള 23 മീറ്ററാണ് അപ്രത്യക്ഷമായിരിക്കുന്നത്.

ഇതോടെ പാലത്തിന്റെ മുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പാലം അപ്രത്യക്ഷമായപ്പോള്‍ തകര്‍ന്ന് നദിയില്‍ വീണോ എന്നായിരുന്നു ആദ്യം അന്വേഷണം നടത്തിയെങ്കിലും ഇത് അത്തരത്തിലുള്ള ഒന്നല്ല എന്ന് അന്വേഷണത്തിലൂടെ കിറോസ്‌ക് പോലീസ് കണ്ടെത്തുകയായിരുന്നു.

പാലം കാണുന്നില്ലെന്ന പ്രദേശ വാസികളുടെ പരാതിയെതുടര്‍ന്നായിരുന്നു അന്വേഷണം. പരാതി ഈ ആദ്യം പോലീസ് വിശ്വസിച്ചില്ല എങ്കിലും പിന്നീട് നിജസ്ഥിതി മനസിലാക്കി അന്വേഷണം ആരംഭിക്കുകയായിരുന്നു.

എന്നാല്‍, റഷ്യയില്‍ ഇത് ആദ്യത്തെ സംഭവമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2008ല്‍ ഇതില്‍ കൂടുതല്‍ അളവ് മെറ്റല്‍ മോഷ്ടിച്ചതിന്റെ പേരില്‍ അറസ്റ്റ് ഉണ്ടായിട്ടുണ്ട്. അന്ന് 200 ടണ്‍ മെറ്റലായിരുന്നു മോഷണം പോയത്.

Ads by Google
Saturday 08 Jun 2019 12.10 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW