Friday, June 21, 2019 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.07 PM

കാലവര്‍ഷമെത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ പെരിയാര്‍ തീരത്തെ ആശങ്കഴിലാഴ്ത്തി ഭൂതത്താന്‍കെട്ട് അണക്കെട്ട്... ഷട്ടറുകള്‍ എപ്പോള്‍ വേണമെങ്കിലും തുറന്നേക്കാം, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

uploads/news/2019/06/313365/rain-cloud.jpg

തിരുവനന്തപുരം : കഴിഞ്ഞ പ്രളയത്തിന്റെ ഭീതിയൊഴിയും മുന്‍പ് കാലവര്‍ഷമെത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ പെരിയാര്‍ തീരത്തെ ആശങ്കയിലാഴ്ത്തി ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഏത് നിമിഷവും തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മഴ ഉടന്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട് ജലസംഭരണിയുടെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കുമെന്ന് പിവിഐപി സബ് ഡിവിഷന്‍ 1 അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സധ്യതയുള്ളതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.

മഹാപ്രളയം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അത്തരം ഒരു അവസ്ഥ ഇനി ഉണ്ടാകാതിരിക്കാന്‍ വന്‍ പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നാല് വന്‍കിട അണക്കെട്ടുകള്‍ കൂടി നിര്‍മ്മിച്ച് പ്രളയത്തെ തടയാനാണ് ആലോചന. പെരിങ്ങല്‍ക്കുത്ത്, പൂയംകുട്ടി, അച്ചന്‍കോവില്‍, കുര്യാര്‍കുട്ടി-കാരപ്പാ എന്നിവയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW