Friday, June 21, 2019 Last Updated 11 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.08 PM

ഞാനങ്ങനെ പറഞ്ഞിട്ടേയില്ല... മാധ്യമങ്ങള്‍ വളച്ചൊടിച്ചു, പിണങ്ങി പി.ജെ ജോസഫ്

ചെയര്‍മാന്‍ ഞാനാണെന്ന് പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ 'ലെഗസി' ഇല്ലെന്നു പറഞ്ഞിരുന്നു. എന്താണ് 'ലെഗസി'യുടെ അര്‍ത്ഥം?
p.j joseph

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ പടലപ്പിണക്കത്തില്‍ മാധ്യമങ്ങളോട് പിണങ്ങി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. ഇന്നലെ മാധ്യമങ്ങളുമായി നടത്തിയ സംഭാഷണം വളച്ചൊടിച്ചുകൊടുത്തുവെന്നാണ് പി.ജെയുടെ പരിഭവം. ജോസഫിന്റെ ഇന്നലത്തെ പ്രസ്താവന കെ.എം മാണിയെ അപമാനിക്കുന്നതാണെന്ന് ജോസ് കെ.മാണി വിഭാഗം ആരോപിച്ചതോടെയാണ് ജോസഫ് മാധ്യമങ്ങളോട് പിണങ്ങിയത്. 'ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകുന്നത് പാര്‍ട്ടി ഭരണഘടനയിലില്ലെന്ന' ജോസഫിന്റെ പരാമര്‍ശമാണ് ജോസ് കെ.മാണി വിഭാഗത്തെ പ്രകോപിപ്പിച്ചത്.

ചെയര്‍മാന്‍ ഞാനാണെന്ന് പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ 'ലെഗസി' ഇല്ലെന്നും പറഞ്ഞിരുന്നു. എന്താണ് 'ലെഗസി'യുടെ അര്‍ത്ഥം?. ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ മകന്‍ പ്രസിഡന്റ് ആയില്ലല്ലോ എന്നു മാത്രമല്ലേ പറഞ്ഞത്. മാധ്യമങ്ങളോട് പി.ജെ പ്രതികരിച്ചു.

താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ നല്‍കിയില്ലെന്ന് പറഞ്ഞ ജോസഫ് പറയാത്തത് പലതും വളച്ചൊടിച്ചുവെന്ന് പരാതിപ്പെട്ട് ഇന്ന് കൂടുതല്‍ പ്രതികരിക്കാതെ മടങ്ങുകയായിരുന്നു. ഇന്നലെ രാത്രി കോട്ടയത്ത് ജോസഫ് വിളിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ജോസ് കെ.മാണി വിഭാഗം പങ്കെടുത്തിരുന്നില്ല. ജോസഫ് വിഭാഗം മാത്രമാണ് പങ്കെടുത്തത്. പി.ജെ ജോസഫ് കെ.എം മാണിയെ അപമാനിച്ചുവെന്നും അതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും ജോസ് കെ.മാണി വിഭാഗം പ്രതികരിച്ചിരുന്നു.

അതേസമയം, യോഗത്തെ കുറിച്ച് അറിഞ്ഞില്ലെന്നും ക്ഷണം കിട്ടിയില്ലെന്നും കിട്ടിയിരുന്നുവെങ്കില്‍ പങ്കെടുത്തേനെയെന്നും സി.എഫ് തോമസ് എം.എല്‍.എ പ്രതികരിച്ചു. നേതാക്കള്‍ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW