Saturday, June 22, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 11.18 AM

പതിനായിരം രൂപയെ ചൊല്ലി പിഞ്ചുകുഞ്ഞിനെ അരുംകൊല ചെയ്തയാള്‍ അഞ്ചു വര്‍ഷം മുന്‍പ് സ്വന്തം മകളെ ബലാത്സംഗം ചെയ്ത കേസിലും പ്രതി

2014ലാണ് മകളെ ബലാത്സംഗം ചെയ്തതിന് പ്രതി അറസ്റ്റിലായത്. ഒരു ബന്ധുവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
uploads/news/2019/06/313357/child_abuse.jpg

അലിഗഡ്: പതിനായിരം രൂപയെ ചൊല്ലി അയല്‍വാസിയുടെ രണ്ടര വയസ്സുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തി മാലിന്യകൂമ്പാരത്തിലെറിഞ്ഞ കേസിലെ പ്രതികളില്‍ ഒരാള്‍ക്കെതിരെ അഞ്ചു വര്‍ഷം മുന്‍പ് സ്വന്തം കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസും. ഉത്തര്‍പ്രദേശിലെ അലിഗഡ് പോലീസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

2014ലാണ് മകളെ ബലാത്സംഗം ചെയ്തതിന് പ്രതി അറസ്റ്റിലായത്. ഒരു ബന്ധുവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഏതാനും മാസങ്ങള്‍ക്കു ശേഷം പ്രതി ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), 354 (സ്ത്രീകളുടെ അന്തസ്സിന് കോട്ടംവരുത്തി), 363 (തട്ടിക്കൊണ്ടുപോകല്‍) തുടങ്ങി നാലു കേസുകള്‍ നിലവിലുണ്ട്.

തപ്പല്‍ ടൗണിലെ വീട്ടില്‍ നിന്നാണ് രണ്ടരവയസ്സുകാരിയെ കാണാതായത്. മൂന്നാം നാളാണ് മാലിന്യകൂമ്പാരത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിരുന്നു. കേസില്‍ രണ്ടു പേരാണ് പിടിയിലായിരിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവ് കടംവാങ്ങിയ പണം തിരിച്ചുകൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു ഈ അരുംകൊല.

Ads by Google
Saturday 08 Jun 2019 11.18 AM
Ads by Google
Loading...
LATEST NEWS
TRENDING NOW