Sunday, July 14, 2019 Last Updated 32 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 01.12 AM

മഴ കനക്കട്ടെ; സുരക്ഷ ഉറപ്പുവരുത്താം

uploads/news/2019/06/313335/bft2.jpg

തിരുവനന്തപുരം: ശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നു ജനങ്ങള്‍ക്കു സുരക്ഷാ നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്‌ഥരോടും തയാറെടുപ്പുകള്‍ നടത്താനും താലൂക്ക്‌ തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനുമുള്ള നിര്‍ദേശവും അതോറിറ്റി നല്‍കി.
റെഡ്‌, ഓറഞ്ച്‌, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്‌തുക്കളും ഉള്‍പ്പെടുന്ന എമര്‍ജന്‍സി കിറ്റ്‌ തയാറാക്കി സൂക്ഷിക്കണം. മാറിത്തതാമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്‌ഥാനത്തേക്കു മാറാന്‍ തയാറാകണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ല്‍ ഉരുള്‍പൊട്ടലുണ്ടായ ഇടങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

ഇവര്‍ ജാഗ്രത പാലിക്കണം

ജിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന്‌ കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍
പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി പൂര്‍ണമായി വീട്‌ നഷ്‌ടപ്പെടുകയും ഇതുവരെ പണി പൂര്‍ത്തീകരിക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍
പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപ്പണികള്‍ ഇത്‌ വരെ നടത്തിത്തീര്‍ക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍

ഇത്തരം ആളുകള്‍ക്ക്‌ വേണ്ടി സ്‌ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട്‌ ആവശ്യമായ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന്‌ വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌.

എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്‌തുക്കള്‍ (ഒരു വ്യക്‌തിക്ക്‌ എന്ന കണക്കില്‍):

ടോര്‍ച്ച്‌
റേഡിയോ
500 മില്ലീലിറ്റര്‍ വെള്ളം
ORS പാക്കറ്റ്‌
അത്യാവശ്യം വേണ്ടുന്ന മരുന്ന്‌
മുറിവിന്‌ പുരട്ടാവുന്ന മരുന്ന്‌
ചെറിയ കുപ്പി ആന്റി സെപ്‌ടിക്‌ ലോഷന്‍
100 ഗ്രാം കപ്പലണ്ടി
100 ഗ്രാം ഉണക്ക മുന്തിരി/ഈന്തപ്പഴം
ചെറിയ കത്തി
10 ക്ലോറിന്‍ ടാബ്‌ലറ്റ്‌
ഒരു പവര്‍ബാങ്ക്‌/ടോര്‍ച്ചില്‍
ഇടാവുന്ന ബാറ്ററി
ബാറ്ററിയും, കോള്‍ പ്ലാനും ചാര്‌ജ്‌ ചെയ്‌ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍
അത്യാവശ്യം കുറച്ച്‌ പണം, എ.ടി.എം. കാര്‍ഡ്‌

പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്‌റ്റിക്‌ ബാഗുകളില്‍ എളുപ്പമെടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്‌ഥലത്തു വീട്ടില്‍ സൂക്ഷിക്കുക.

അലര്‍ട്ടുള്ള ദിവസങ്ങളിലേക്കു

പൊതു നിര്‍ദേശങ്ങള്‍:

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത്‌ (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക.
മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്‌. ഇതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങളള്‍ നിര്‍ത്തരുത്‌.
മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിനു പോകാതിരിക്കുക.
സമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്‌
ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്‌
പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.
പുഴകളിലും തോടുകളിലും ജലനിരപ്പ്‌ ഉയരാന്‍ സാധ്യതയുണ്ട്‌. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത്‌ ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച്‌ കുട്ടികള്‍ ഇറങ്ങുന്നില്ലന്നു മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്‌ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്നു വീട്ടിലുള്ളവര്‍ക്കു നിര്‍ദേശം നല്‍കുക.
ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങള്‍ റേഡിയോയില്‍ ശ്രദ്ധിക്കുക
1. Trivanrdum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര്‌ MW (AM Channel): 630 kHz
4. Calicut കോഴിക്കോട്‌ MW (AM Channel): 684 kHz
തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക്‌ ആവശ്യമെങ്കില്‍ മാറിത്താമസിക്കുക. ഓരോ വില്ലേജിലെയും ആളുകള്‍ക്കു സുരക്ഷിതമായ സ്‌ഥാനങ്ങള്‍ അതാതു പ്രാദേശിക ഭരണകൂടങ്ങള്‍ നിങ്ങളെ അറിയിക്കും. അവിടേക്ക്‌ എത്രയും പെട്ടെന്നു സ്വമേധയാ മാറാന്‍ ശ്രമിക്കുക. സഹായങ്ങള്‍ വേണ്ടവര്‍ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
11. ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുത ആഘാതം ഒഴിവാക്കുവാന്‍ മെയിന്‍ സ്വിച്ച്‌ ഓഫ്‌ ആക്കുക
12. ജില്ലാ എമെര്‍ജന്‍സി ഓപ്പറേഷന്‍ണ്‍സ്‌ സെന്റര്‍ നമ്പരുകള്‍ 1077, ജില്ലയ്‌ക്ക്‌ പുറത്തുനിന്നാണ്‌ വിളിക്കുന്നതെങ്കില്‌ സ്സ ്യഗ്നനു്ര ചേര്‍ക്കുക
13. പഞ്ചായത്ത്‌ അധികാരികളുടെ ഫോണ്‍ നമ്പര്‌ കയ്യില്‌ സൂക്ഷിക്കുക.
14. വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്‌ഥരെ അറിയിക്കുക.
15. വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍ ഉയരത്തില്‍ വെക്കുക.
16. വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്‌ഥാനത്തേക്കു മാറ്റുകയോ അതിനു പറ്റാത്ത അവസ്‌ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങള്‍ക്കു പൊതുവില്‍ നീന്താന്‍ അറിയുമെന്നോര്‍ക്കുക.
17. വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറ്റി പാര്‍ക്ക്‌ ചെയ്യുക.
18. താഴ്‌ന്ന പ്രദേശത്തെ ഫ്‌ളാറ്റുകളില്‍ ഉള്ളവര്‍ ഫ്‌ളാറ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക്‌ ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്‌ഥലങ്ങളില്‍ പാര്‍ക്ക്‌ ചെയ്യുക.
19. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രം ദുരിതാശ്വാസ സഹായം നല്‍കാന്‍ പോകുക. മറ്റുള്ളവര്‍ അവര്‍ക്കു പിന്തുണ കൊടുക്കുക.
20. ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാല്‍ പരമാവധി പ്രയാസങ്ങള്‍ ലഘൂകരിച്ചു കൊണ്ട്‌ മോശം സ്‌ഥിതികളെ നമുക്ക്‌ അതിജീവിക്കാം.

Ads by Google
Saturday 08 Jun 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW