Wednesday, July 17, 2019 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.54 AM

തെരേസാ മേയ്‌ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി നേതൃത്വമൊഴിഞ്ഞു

uploads/news/2019/06/313264/in3.jpg

ലണ്ടന്‍: ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍നിന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസാ മേയ്‌ പടിയിറങ്ങി. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രിയായി മേയ്‌ തുടരും.
യൂറോപ്യന്‍ യൂണിയനില്‍നിന്ന്‌ ബ്രിട്ടന്‍ വിടവാങ്ങുന്നതിനുള്ള(ബ്രെക്‌സിറ്റ്‌) ദിശ നിര്‍ണയിക്കുന്നതിനു മുമ്പാണ്‌ മേയുടെ മടക്കം. ബ്രെക്‌സിറ്റ്‌ ധാരണകള്‍ പാസാക്കാന്‍ മേയ്‌ പരാജയപ്പെടുകയും സ്വന്തം പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ മേയുടെ നേതൃത്വത്തിനെതിരേ വന്‍പ്രതിഷേധമുയരുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണ്‌ പദവി ഒഴികുകയാണെന്ന്‌ അവര്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചത്‌.
യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ഹിതപരിശോധന വിജയിക്കുകയും ഡേവിഡ്‌ കാമറൂണ്‍ സ്‌ഥാനമൊഴിയുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണ്‌ മേയ്‌ 2016-ല്‍ അധികാരമേറ്റത്‌. മുന്‍ ബ്രിട്ടീഷ്‌ വിദേശകാര്യമന്ത്രി ബോറിസ്‌ ജോണ്‍സണ്‍ അടക്കമുള്ള 11 കണ്‍സര്‍വേറ്റീവ്‌ എം.പിമാരാണ്‌ മേയുടെ പകരക്കാരാകാന്‍ രംഗത്തുള്ളത്‌. തിങ്കളാഴ്‌ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുംമുമ്പ്‌ ഇവരില്‍ ചിലര്‍ പിന്മാറുമെന്നാണു കരുതുന്നത്‌. ഒക്‌ടോബര്‍ 31 ആണ്‌ ബ്രെക്‌സിറ്റ്‌ ധാരണ പൂര്‍ത്തിയാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചിട്ടുള്ള സമയപരിധി.

Ads by Google
Saturday 08 Jun 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW