Wednesday, July 17, 2019 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.54 AM

ദുബായ്‌ അപകടം: പെരുന്നാളവധി ആഘോഷിച്ച്‌ മടങ്ങിയതു ദുരന്തത്തിലേക്ക്‌

uploads/news/2019/06/313263/in2.jpg

ദുബായ്‌: ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധിദിനങ്ങള്‍ ആഘോഷിച്ചു മടങ്ങിയവരാണു ദുബായില്‍ വലിയ ദുരന്തത്തിന്‌ ഇരയായത്‌. ദുബായില്‍ താമസിക്കുന്ന ഇവരില്‍ പലരും ഒമാനിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടു മടങ്ങുകയായിരുന്നു.
തലശേരി ചേറ്റംകുന്നിലെ നബീല്‍ ഉമ്മര്‍ ദുബായ്‌ വിമാനത്താവളത്തില്‍ എന്‍ജിനീയറാണ്‌. റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസുകാരനായ പിതാവ്‌ ഉമ്മര്‍ കഴിഞ്ഞ മാസം 30-നാണു ദുബായിലേക്കു പോയത്‌. മസ്‌കറ്റില്‍ കുടുംബമായി താമസിക്കുന്ന മകള്‍ ലുബ്‌നയുടെ വീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. എ.ടി. സറീനയാണ്‌ ഉമ്മറിന്റെ ഭാര്യ. മറ്റു മക്കള്‍: അബ്‌ദുല്ല (കച്ചവടം, തലശേരി), അമ്‌ന (വിദ്യാര്‍ഥിനി). മരുമകന്‍: ഇജാസ്‌ (മസ്‌കറ്റ്‌). സഹോദരങ്ങള്‍: റഹ്‌മാന്‍, ഖാലിദ്‌, ഇസ്‌മയില്‍, ഇസ്‌ഹാഖ്‌.
തൃശൂര്‍ കൈതയ്‌ക്കല്‍ എസ്‌.എന്‍.കെ.എല്‍.പി. സ്‌കൂളിനു വടക്ക്‌ അറക്കവീട്ടില്‍ പരേതനായ മുഹമ്മദുണ്ണിയുടെ മകനായ ജമാലുദീന്‍ ദുബായ്‌ മീഡിയാസിറ്റിയില്‍ പരസ്യക്കമ്പനിയിലെ ജീവനക്കാരനാണ്‌. ദുബായ്‌ ആര്‍ട്‌ ലവേഴ്‌സ്‌ അസോസിയേഷന്‍ (ദല) ഭാരവാഹിയുമാണ്‌. 21 വര്‍ഷമായി ദുബായില്‍ ജോലിചെയ്യുന്ന ജമാലുദീന്‍ രണ്ടാഴ്‌ച മുമ്പാണ്‌ അവസാനമായി നാട്ടില്‍വന്ന്‌ തിരിച്ചുപോയത്‌. മൃതദേഹം ഇന്നു രാവിലെ നാട്ടിലെത്തിച്ചശേഷം കബറടക്കും. മാതാവ്‌: നഫീസ. ഭാര്യ: സുലൈഖ. മക്കള്‍: സുഹാന, ഷാസിയ (വിദ്യാര്‍ഥിനികള്‍). സഹോദരങ്ങള്‍: ഹനീഫ, അബൂബക്കര്‍, ഷംസുദീന്‍, ഖദീജ, സുഹറാബി, ജമീല, സീനത്ത്‌.
കോട്ടയം പാമ്പാടി പൊത്തന്‍പുറം വെണ്ടകം കാര്‍ത്തികയില്‍ റിട്ട. ബാങ്ക്‌ ഉദ്യോഗസ്‌ഥന്‍ കാര്‍ത്തികേയന്‍ നായരുടെ മകനാണു വിമല്‍. ദുബായിയില്‍ സ്വകാര്യ സ്‌ഥാപനത്തില്‍ ചീഫ്‌ അക്കൗണ്ടന്റായിരുന്നു. മാതാവ്‌: ചന്ദ്രകുമാരി. ഭാര്യ പൂര്‍ണിമ ( ഐ.സി.ഡി.എസ്‌. സൂപ്പര്‍വൈസര്‍, തൃശൂര്‍). മകന്‍. ദേവാംഗ്‌. സഹോദരങ്ങള്‍ വിനോദ്‌ (മസ്‌കറ്റ്‌), ശ്രീവിദ്യ. സംസ്‌കാരം പിന്നീട്‌.
തിരുവനന്തപുരം വേളി മാധവപുരം ജയഭവനില്‍ പരേതനായ മാധവന്റെയും പ്രഭുലയുടെയും മകനാണു ദീപകുമാര്‍. ദുബായില്‍ അക്കൗണ്ടന്റായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ആതിരയും (33) മകള്‍ അതുല്യയും ദുബായിലെ ആശുപത്രിയിലാണ്‌. സഹോദരന്മാര്‍: ജയകുമാര്‍ (ടൈറ്റാനിയം ജീവനക്കാരന്‍, ദീപ്‌തികുമാര്‍ (മിലിട്ടറി കന്റീന്‍, പത്തനംതിട്ട)
അപകടത്തില്‍ വിദേശകാര്യമന്ത്രി എസ്‌. ജയശങ്കറും ദുബായിലെ കോണ്‍സുലാര്‍ ജനറല്‍ വിപുലും അനുശോചിച്ചു. തുടര്‍നടപടികള്‍ക്കായി എംബസി ഉദ്യോഗസ്‌ഥരെ റഷീദിയ പോലീസ്‌് സ്‌റ്റേഷനിലും ആശുപത്രിയിലും നിയോഗിച്ചിട്ടുണ്ടെന്നു കോണ്‍സുലാര്‍ ജനറല്‍ അറിയിച്ചു.

Ads by Google
Saturday 08 Jun 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW