Wednesday, July 17, 2019 Last Updated 3 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.53 AM

ഷേഖ്‌ ഹസീനയുടെ പൈലറ്റ്‌ പാസ്‌പോര്‍ട്ടില്ലാതെ കുടുങ്ങി

ധാക്ക: വിദേശ സന്ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന ബംഗ്ലാദേശ്‌ പ്രധാനമന്ത്രിയെ നാട്ടിലെത്തിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക വിമാനത്തിന്റെ പൈലറ്റ്‌ പാസ്‌പോര്‍ട്ട്‌ ഇല്ലാതെ കുടുങ്ങി.
ത്രിരാഷ്‌ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫിന്‍ലന്‍ഡില്‍നിന്നു മടങ്ങുന്ന ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷേഖ്‌ ഹസീനയുടെ വിമാനത്തിന്റെ പൈലറ്റാണ്‌ കഥാനായകന്‍.
ദോഹ രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോഴാണ്‌ ബിമാന്‍ ബംഗ്ലാദേശ്‌ എയര്‍ലൈന്‍സ്‌ പൈലറ്റ്‌ ക്യാപ്‌റ്റന്‍ ഫൈസല്‍ മുഹമ്മദ്‌ പാസ്‌പോര്‍ട്ട്‌ എടുക്കാന്‍ മറന്ന വിവരം പുറത്തായത്‌.
ഇതോടെ മറ്റൊരു വിമാനത്തില്‍ പൈലറ്റിന്റെ പാസ്‌പോര്‍ട്ട്‌ കൊടുത്തയച്ചതായി ബംഗ്ലാദേശ്‌ അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ വിമാനം പറത്താനുള്ള ചുമതല മറ്റൊരു പൈലറ്റിന്‌ കൈമാറിയിട്ടുമുണ്ട്‌. ജപ്പാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷമാണ്‌ ഷേഖ്‌ ഹസീന ഫിന്‍ലന്‍ഡിലെത്തിയത്‌. രാജ്യത്തിനു നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ അന്വേഷണത്തിനുശേഷം പൈലറ്റിനെതിരേ നടപടിയുണ്ടാകുമെന്നു ബംഗ്ലാദേശ്‌ ആഭ്യന്തരമന്ത്രി അറിയിച്ചു.

Ads by Google
Saturday 08 Jun 2019 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW