Friday, June 21, 2019 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 10.16 PM

പി.എസ്‌.സി. 32 തസ്‌തികയില്‍ അപേക്ഷ ക്ഷണിച്ചു

കോളജ്‌ വിദ്യാഭ്യാസ വകുപ്പില്‍ ലക്‌ചറര്‍ ഇന്‍ ഫൗണ്ടേഷന്‍ ഓഫ്‌ എഡ്യുക്കേഷന്‍, പൊതുമരാമത്തുവകുപ്പില്‍ ആര്‍ക്കിടെക്‌ചറല്‍ അസിസ്‌റ്റന്റ്‌, ഭക്ഷ്യസുരക്ഷാ വകുപ്പില്‍ മൈക്രോബയോളജിസ്‌റ്റ്, വ്യവസായ വാണിജ്യ വകുപ്പില്‍ ലബോറട്ടറി അസിസ്‌റ്റന്റ്‌, ജലസേചന വകുപ്പില്‍ ഡ്രഡ്‌ജര്‍ ക്ലീനര്‍, കോ-ഓപ്പറേറ്റീവ്‌ കയര്‍ മാര്‍ക്കറ്റിങ്‌ ഫെഡറേഷനില്‍ ഫിനാന്‍സ്‌ മാനേജര്‍, മെറ്റീരിയല്‍സ്‌ മാനേജര്‍, ഡെപ്യൂട്ടി ഫിനാന്‍സ്‌ മാനേജര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍, സിസ്‌റ്റം അനലിസ്‌റ്റ്, കോ-ഓപ്പറേറ്റീവ്‌ മില്‍ക്ക്‌ മാര്‍ക്കറ്റിങ്‌ ഫെഡറേഷനില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ്‌ രണ്ട്‌ തുടങ്ങി 32 തസ്‌തികയില്‍ പി.എസ്‌.സി. വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. 11 തസ്‌തികയില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ്‌. ഐ.സി.ഡി.എസ്‌. സൂപ്പര്‍വൈസര്‍, ലക്‌ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ്, അറബിക്‌, മ്യൂസിക്‌, സംസ്‌കൃതം, വയലിന്‍ തുടങ്ങി ഒന്‍പതു തസ്‌തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍.സി.എ. നിയമനം. വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക്‌, ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇന്‍സ്‌പെക്‌ടിങ്‌ അസിസ്‌റ്റന്റ്‌ എന്നീ രണ്ടു തസ്‌തികയില്‍ അര്‍ഹതാ നിര്‍ണയ പരീക്ഷ. 10 തസ്‌തികകളില്‍ തസ്‌തികാമാറ്റം വഴിയുള്ള തെരഞ്ഞെടുപ്പ്‌.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ മൂന്ന്‌. അര്‍ഹതാ നിര്‍ണയ പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 26. ഒഴിവ്‌, യോഗ്യത തുടങ്ങിയ വിശദമായ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും പി.എസ്‌.സി.യുടെ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. www.keralapsc.gov.in

Ads by Google
Friday 07 Jun 2019 10.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW