Sunday, June 23, 2019 Last Updated 5 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 07.56 PM

പ്രിയപ്പെട്ടവരുടെ നമ്പരുകളില്‍ നിന്ന് ആ വിളി എത്തും: ലോകത്തെ ഭീതിയിലാഴ്ത്തി വെര്‍ച്വല്‍ കിഡ്‌നാപ്പിങ്

Virtual kidnapping

അമേരിക്കയിലെ കുടുംബങ്ങളെ ഭീതിയിലാക്കി വെര്‍ച്വല്‍ കിഡ്‌നാപ്പിങ് നടക്കുന്നതായി റിപ്പോര്‍ട്ട്. പല കുടുംബങ്ങളെയും മുള്‍മുനയില്‍ നിര്‍ത്താന്‍ വെര്‍ച്വല്‍ കിഡ്‌നാപ്പിങിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌കൈപ്പ് പോലെയുള്ള വോയ്‌സ്-ഓവര്‍-ഐപി (voice-cover-ip) സേവനത്തിലൂടെയോ ഇതിനുള്ള പ്രത്യേക ആപ്പുകളിലൂടെയോ ആണ് കോളുകള്‍ നടക്കുന്നത്. അക്രമികള്‍ ഇരയ്ക്ക് അത്രമേല്‍ ഇഷ്ടമുള്ള ആരുടെയെങ്കിലും നമ്പര്‍ ഉപയോഗിച്ചായിരിക്കും തട്ടിപ്പ് നടത്തുന്നത്.

തട്ടിപ്പ് കോളുകള്‍ വരുമ്പോള്‍ ചില സംഭവങ്ങളിലെ ഇരകള്‍ പറയുന്നത് തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഉറക്കെ കരയുന്നത് ബാക്ഗ്രൗണ്ടില്‍ കേട്ടുവെന്നാണ്. ഹോട്ടല്‍ റൂമുകളിലോ, പണക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളിലോ ഉള്ള കോഡുകളും മറ്റും ഉപയോഗിച്ചായിരിക്കും വിളിക്കുന്നത്. സ്പൂഫിങ് അല്ലെങ്കില്‍ റോബോ-കോളിങ് എന്നു വിളിക്കുന്ന വ്യാജ തട്ടിക്കൊണ്ടു പോകലാണ് ഇവര്‍ ഉപയോഗിച്ചത്. ഇത്തരം സംഭവങ്ങളുടെ എണ്ണം അമേരിക്കയില്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്. റോബോ-കോളിങ് നടത്തുന്നയാള്‍ക്ക്, കോള്‍ കിട്ടുന്നവരുടെ ഫോണില്‍ കാണുന്ന നമ്പര്‍ മാറ്റാന്‍ സാധിക്കുന്നു എന്നതാണ് ഇവിടെ സംഭവിക്കുന്നത്.

പലരും തങ്ങളെ കുറിച്ച് ആവശ്യത്തിലേറെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കിയിരിക്കും. തട്ടിപ്പുകാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ഇരയുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങളും ഫോണ്‍ നമ്പറും ചേര്‍ത്താണ് കിഡ്‌നാപ്പിങ് നടത്തുന്നത്. ഇന്റര്‍നെറ്റിലൂടെയുള്ള തട്ടിപ്പിന് സമാനമായ ഇത്തരം ആക്രമണങ്ങളെ ഫിഷിങ് എന്നാണ് അറിയപ്പെടുന്നത്. ഇരയ്ക്ക് അറിയാവുന്ന ആരുടെയെങ്കിലും നമ്പറില്‍ നിന്നെന്നും തോന്നിപ്പിക്കുന്ന കോളുകളാണ് വരുന്നത്. ഇന്റര്‍നെറ്റില്‍ നിന്നുള്ള ഇത്തരം വിവരങ്ങള്‍ നീക്കം ചെയ്യുന്നതായിരിക്കും ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലായി ചെയ്യാവുന്നത്.

Ads by Google
Friday 07 Jun 2019 07.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW