Friday, June 21, 2019 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 05.02 PM

ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ ഒ ഐ സി സി വനിതാ വേദി പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു

uploads/news/2019/06/313159/Gulf070619a.jpg

ദമ്മാം : വിവിധങ്ങളായ തൊഴിൽപ്രശ്നങ്ങളിൽ അകപ്പെട്ട് ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കഴിയുന്ന സ്ത്രീകൾക്ക് ഓഐസിസി വനിതാവേദി ഇത്തവണത്തെ പുണ്യമാസത്തിലും സാന്ത്വനവും സഹായവുമെത്തിച്ചു.

നിറയെ പ്രതീക്ഷകളുമായി ഈ പുണ്യനാട്ടിൽ തൊഴിൽ തേടിയെത്തി വിവിധങ്ങളായ നിയമ, തൊഴിൽ പ്രശ്നങ്ങളിൽ പെട്ട് അഭയകേന്ദ്രത്തിൽ എത്തിപ്പെട്ട ഗാർഹിക, ശുചീകരണ മേഖലയിൽ തൊഴിൽ ചെയ്തിരുന്ന ഇന്ത്യക്കാരായ വനിതകൾക്ക് പെരുന്നാൾ വസ്ത്രങ്ങളും, മധുരവും നിത്യോപയോഗ സാധനങ്ങളുമടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്ത് പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന ആ സഹോദരിമാർക്ക് ഒരിത്തിരി ആശ്വാസമേകാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് ദമ്മാം ഓഐസിസി വനിതാവേദി പ്രവർത്തകർ . അഭയകേന്ദ്രം മേധാവിയുടെയും മറ്റുദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തത് .

ശ്രീ. നാസ് വക്കം, ശ്രീ താജുദീൻ, എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തിൽ ദമ്മാം ഒഐസിസി വനിതാവേദി പ്രസിഡന്റ് ഡോക്ടർ സിന്ധു ബിനു , ജനറൽ സെക്രട്ടറി ശ്രീമതി ഷിജിലാ ഹമീദ് , വൈസ് പ്രസിഡന്റ് ശ്രീമതി.സഫിയ അബ്ബാസ് എന്നിവർ നേതൃത്വം നൽകുകയും മറ്റു വനിതാ വേദി പ്രവർത്തകർ ചടങ്ങിൽ പങ്കാളികളാവുകയും ചെയ്തു.

Ads by Google
Friday 07 Jun 2019 05.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW