Friday, June 21, 2019 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 01.56 PM

അണ്ടര്‍ സ്‌ക്രീന്‍ ക്യാമറ ഫോണുമായി ഷാവോമി

uploads/news/2019/06/313126/Tech070619c.jpg

ഷാവോമി പുതിയ അണ്ടര്‍സ്‌ക്രീന്‍ ക്യാമറയുള്ള സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാൻ ഒരുങ്ങുന്നു. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ ദിവസങ്ങള്‍ക്ക് മുമ്പാണ് സ്‌ക്രീനിന് പിറകില്‍ മറഞ്ഞിരിക്കുന്ന ക്യാമറയുള്ള 'അണ്ടര്‍ സ്‌ക്രീന്‍ ക്യാമറ സ്മാര്‍ട്‌ഫോണിന്റെ' പ്രവര്‍ത്തന മാതൃക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

നോച്ച് ഡിസ്‌പ്ലേ സ്മാര്‍ട്‌ഫോണ്‍ പതിപ്പുകള്‍ക്ക് അണ്ടര്‍സ്‌ക്രീന്‍ ക്യാമറകള്‍ ഒരു ഭീഷണി ആയിരിക്കും. സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീന്‍ അതിന്റെ പൂര്‍ണവലിപ്പത്തില്‍ ഉപയോഗിക്കാനാവും. എന്നതാണ് ഇതിന്റെ നേട്ടം.

അദൃശ്യമായ സെല്‍ഫി ക്യാമറ ഉള്‍പ്പെടുത്തിയ എംഐ 9 സ്മാര്‍ട്‌ഫോണിന്റെ ആദ്യ മാതൃകയും എംഐ 9 ന്റെ നോച്ച് ഡിസ്‌പ്ലേയുള്ള മോഡലും തമ്മില്‍ താരതമ്യം ചെയ്യുന്ന വീഡിയോയാണ് ഷാവോമി പങ്കുവെച്ചത്.

അണ്ടര്‍ സ്‌ക്രീന്‍ ക്യാമറകള്‍ ഇപ്പോഴും പണിപ്പുരയിലാണ്. അതിന് പരിമിതികള്‍ ഏറെയുണ്ടെന്ന് ഓപ്പോ പറയുന്നു. ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ക്യാമറകളുമായി താരതമ്യം ചെയ്യുമ്പോൾ അണ്ടര്‍സ്‌ക്രീന്‍ ക്യാമറയുടെ ഫോട്ടോഗ്രാഫി ഗുണമേന്മ പൂര്‍ണതയിലെത്തിയിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW