Tuesday, June 25, 2019 Last Updated 11 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 01.28 AM

പാക്‌ സൈന്യം ചെലവു ചുരുക്കലിന്‌

ഇസ്ലാമാബാദ്‌: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനു മുന്നില്‍ ചെലവ്‌ ചുരുക്കല്‍ വാഗ്‌ദാനവുമായി പാക്‌ സൈന്യം. ചെലവ്‌ ചുരുക്കല്‍ പാക്‌ സൈന്യത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും കരസേനാ മേധാവി ജനറല്‍ ക്വമാര്‍ ജാവേദ്‌ ബജ്‌വ അറിയിച്ചു. ബജറ്റ്‌ വിഹിതത്തില്‍ ഒരു വര്‍ഷത്തേക്ക്‌ കുറവ്‌ വരുത്താനാണു സൈന്യം സമ്മതിച്ചിട്ടുള്ളത്‌. എന്നാല്‍, വെട്ടിക്കുറയ്‌ക്കുന്ന തുക സംബന്ധിച്ചു വ്യക്‌തതയില്ല.
സൈന്യത്തിനായി കൂടുതല്‍ പണം ചെലവിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 20-ാം സ്‌ഥാനമാണു പാകിസ്‌താന്‌. പ്രതിവര്‍ഷം 1,140 കോടി ഡോളറാണു സൈന്യത്തിനായി ചെലവിടുന്നത്‌. അടിസ്‌ഥാന സൗകര്യ വികസനത്തിന്‌ ഇതിന്റെ പകുതിയോളം തുക മാത്രമാണു പാകിസ്‌താന്‍ ചെലവിടുന്നത്‌. പാക്‌ ജി.ഡി.പിയുടെ നാലു ശതമാനം സൈന്യത്തിനായാണു ചെലവിടുന്നത്‌. ചെലവ്‌ ചുരുക്കല്‍ നടപടി സാധാരണ സൈനികരെ ബാധിക്കില്ലെന്നു ബജ്‌വ അറിയിച്ചു. ഓഫീസര്‍മാരുടെ ശമ്പളത്തില്‍ മാത്രമാകും നിയന്ത്രണമുണ്ടാകുക. പ്രതിസന്ധികാലത്ത്‌ ഒരു വര്‍ഷം ചെലവ്‌ ചുരുക്കി മുന്നോട്ട്‌ പോകുമെന്ന്‌ അദ്ദേഹം അറിയിച്ചു.

Ads by Google
Friday 07 Jun 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW