Wednesday, June 26, 2019 Last Updated 11 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 01.28 AM

കര്‍ദിനാള്‍ പെല്ലിന്റെ അപ്പീലില്‍ വിധി പറയുന്നതു മാറ്റിവച്ചു

മെല്‍ബണ്‍: കുട്ടികള്‍ക്കെതിരേ ലൈംഗിക അതിക്രമം കാട്ടിയെന്ന കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഓസ്‌ട്രേലിയന്‍ കര്‍ദിനാള്‍ ജോര്‍ജ്‌ പെല്ലിന്റെ അപ്പീല്‍ വിധി പറയാന്‍ മാറ്റിവച്ചു. പെല്ലിന്റെ അഭിഭാഷകരുടെ രണ്ടു ദിവസത്തെ വാദം കേട്ട ശേഷമാണു വിക്‌ടോറിയ സ്‌റ്റേറ്റ്‌ സുപ്രീം കോടതിയുടെ മൂന്നംഗബെഞ്ചിന്റെ നടപടി. വിധി എന്നു പ്രഖ്യാപിക്കുമെന്ന്‌ കോടതി വ്യക്‌തമാക്കിയിട്ടില്ല.
ഗായകസംഘത്തിലെ പതിമൂന്നു വയസുള്ള രണ്ടു ബാലന്മാരെ 1996, 97 കാലഘട്ടത്തില്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണു കര്‍ദിനാളിനെതിരായ പരാതി. വത്തിക്കാന്റെ ഇടയശ്രേഷ്‌ഠരില്‍ മൂന്നാം സ്‌ഥാനത്തുണ്ടായിരുന്ന കര്‍ദിനാളിനെതിരായ കേസ്‌ ഏറെ ചര്‍ച്ചയായിരുന്നു.

Ads by Google
Friday 07 Jun 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW