Friday, June 21, 2019 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 06 Jun 2019 03.37 PM

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ അഭിഷേകതൈലം വെഞ്ചരിപ്പും വൈദികരുടെയും അല്മായ പ്രതിനിധികളുടെയും സമ്മേളനവും നടന്നു

പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ അടുത്ത ഒരു വർഷത്തേയ്ക്ക് ദൈവാലയങ്ങളിൽ ഉപയോഗിക്കാനുള്ള അഭിഷേകതൈലം (വിശുദ്ധ മൂറോൻ) വെഞ്ചരിപ്പും രൂപതയിൽ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും അല്മായ പ്രതിനിധികളുടെയും സമ്മേളനവും നടന്നു . പ്രെസ്റ്റൺ സെന്റ് അൽഫോൻസാ കത്തീദ്രൽ ദൈവാലയത്തിൽ നടക്കും. തിരുക്കർമ്മങ്ങൾക്കും സമ്മേളനങ്ങൾക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വംവഹിച്ചു. പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറൽമാരായ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ, റെവ. ഫാ. ജോർജ് തോമസ് ചേലക്കൽ, റെവ. ഫാ. ജിനോ അരീക്കാട്ട് M C B S, ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, രൂപതയിൽ ശുശ്രുഷ ചെയ്യുന്ന വൈദികർ, സന്യാസിനികൾ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.

ഇന്ന്‌ രാവിലെ 11: 00 മണിക്കാണ് പ്രെസ്റ്റൺ കത്തീഡ്രൽ ദൈവാലയത്തിൽ വി. കുർബാനയും അഭിഷേകതൈലം വെഞ്ചരിപ്പുശുശ്രുഷയും നടന്നത്‌
. കത്തോലിക്കാ സഭയിലെ എല്ലാ വ്യക്തി സഭകൾക്കും തങ്ങളുടെ ദൈവാലയങ്ങളിൽ ഉപയോഗിക്കുന്നതിനായി അഭിഷേകതൈലം ഓരോ വർഷവും പുതുതായി വെഞ്ചരിക്കുന്ന പതിവും പാരമ്പര്യവുമുണ്ട്. ഓരോ രൂപതയുടെയും രൂപതാധ്യക്ഷനാണ് ഇത് നിർവഹിക്കുന്നത്. വിശ്വാസികളെ വിശുദ്ധീകരിക്കുന്നതിനും പൂർണ്ണരാക്കുന്നതിനുമായി, കൂദാശകളിൽ ഈ ആശീർവദിച്ച തൈലമാണ് ഉപയോഗിക്കുന്നത്. ശുദ്ധമായ ഒലിവ് എണ്ണയിൽ സുഗന്ധദ്രവ്യങ്ങൾ ചേർത്താണ് വി. മൂറോൻ തൈലം തയ്യാറാക്കുന്നത്. രൂപതയ്ക്കാവശ്യമായ അനുഗ്രഹങ്ങളെല്ലാം വർഷിക്കപ്പെടുന്ന ഈ അഭിഷേകതൈല ആശീർവാദത്തിൽ രൂപതയിലെ എല്ലാ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും ഈ തിരുക്കർമ്മങ്ങളിൽ സംബന്ധിക്കാൻ വൈദികരും വിശ്വാസിപ്രതിനിധികളുമെത്തും.

ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പ്രെസ്റ്റണ് കത്തീഡ്രലിൽ വച്ച് രൂപതയിലെ എല്ലാ വൈദികരുടെയും സമ്മേളനം (പ്രെസ്ബിറ്റേറിയം) നടന്നു
. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വരും വർഷങ്ങളിലേക്കുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമാണ് വൈദികരുടെ ഈ പ്രാഥമിക സമ്മേളനം. വൈദികസമ്മേളനത്തിലുരുത്തിരിയുന്ന ആശയങ്ങൾ വൈദിക-അല്മായപ്രതിനിധി സംയുക്തസമ്മേളനം ഒരുമിച്ചു ചർച്ചചെയ്യുകയും വിശ്വാസികളുടെ ആത്‌മീയവളർച്ചയ്ക്കാവശ്യമായ പദ്ധതികൾ വിശകലനം ചെയ്യുകയും ചെയ്തു. പ്രവാസി ജീവിത പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് നൽകേണ്ട ആത്‌മീയകാര്യങ്ങളെക്കുറിച്ചാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്തത്‌.

ഫാ. ബിജു കുന്നയ്ക്കാട്ട്

Ads by Google
Thursday 06 Jun 2019 03.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW