Friday, June 21, 2019 Last Updated 7 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 06 Jun 2019 12.28 PM

പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണമില്ല; കൈക്കുഞ്ഞിന്റെ മുന്നില്‍ വച്ച് ഭാര്യയെ തീവച്ചു കൊല്ലാന്‍ ശ്രമം; ബംഗാള്‍ സ്വദേശി പോലീസ് പിടിയില്‍

uploads/news/2019/06/312905/MURDER-ATTEMPT.jpg

മലപ്പൂറം: കൈക്കുഞ്ഞിന്റെ മുന്നില്‍ വച്ച് ഭാര്യയെ തീവച്ചു കൊല്ലാന്‍ ശ്രമിച്ചതിന് അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ സ്വദേശിനിയായ മുഹസിമ ഹാത്തുണിനെ കൊല്ലാന്‍ ശ്രമിച്ചതിനാണ് ഭര്‍ത്താവ് ജൗഹീറുല്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണം ഇല്ലാതിരുന്നതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഡീസല്‍ മുഹസിമയുടെ ദേഹത്ത് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൂന്ന് വര്‍ഷം മുന്‍പാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ജൗഹീറുല്‍ ഇസ്ലാമും മുഹസിമ ഹാത്തുണും കേരളത്തില്‍ എത്തുന്നു. ഇവര്‍ക്ക് ഇപ്പോള്‍ രണ്ടുവയസ്സുകാരനായ മകനും ഉണ്ട്. ഈദുള്‍ ഫിത്തര്‍ ദിനമായ ബുധനാഴ്ച ഭക്ഷണം ഉണ്ടാക്കാത്തതില്‍ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. തന്നെ വീട്ടില്‍ തിരികെ ആക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു. ഇതോടെയാണ് തീകൊളുത്തിയത്.

തീയുമായി മരണവെപ്രാളത്തില്‍ വീടിന് പുറത്തേക്ക് ഓടിയ മുഹസിമയെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് വീട്ടില്‍ തടഞ്ഞുവച്ച ജൗഹീറുലിനെ എസ്‌ഐ കെ.കെ. ജയചന്ദ്രന്‍ എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരുടെ കുട്ടി ഇപ്പോള്‍ വനിതാ പോലീസുകാരുടെ സംരക്ഷണയിലാണുള്ളത്. ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Ads by Google
Thursday 06 Jun 2019 12.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW