Saturday, June 22, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 06 Jun 2019 11.47 AM

ചൈനയില്‍ നിന്നും സൗദി ബാലിസ്റ്റിക് മിസൈല്‍ ടെക്‌നോളജി വാങ്ങിയതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

uploads/news/2019/06/312903/balistic-missile.jpg

ജിദ്ദ : സൗദി ചൈനയില്‍ നിന്നും രഹസ്യമായി ബാലിസ്റ്റിക് മിസൈല്‍ ടെക്‌നോളജി വാങ്ങിയെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ഉഗ്ര പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ വഹിക്കാന്‍ കഴിവുള്ള മിസൈല്‍ ടെക്‌നോളജി വാങ്ങിയത് ട്രംപിന്റെ അനുമതിയോടെയാണെന്ന് കരുതുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ആയുധങ്ങള്‍ക്ക് സൗദി പ്രധാനമായും ആശ്രയിക്കുന്നത് അമേരിക്കയെയാണ്. അമേരിക്കയില്‍ നിന്നും ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യവും സൗദി തന്നെ.

എന്നാല്‍, 1987 ല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് വിനാശകരമായ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ അമേരിക്കയില്‍ നിന്നും വാങ്ങാന്‍ സൗദിക്ക് വിലക്കുണ്ട്. ഇതാണ് ചൈനയെ ആശ്രയിക്കാന്‍ സൗദിയെ പ്രേരിപ്പിച്ച ഘടകമെന്നാണ് വിലയിരുത്തല്‍.

യെമനില്‍ സൗദി പിന്തുണയോടെ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ സൗദിക്ക് ആയുധങ്ങള്‍ കൈമാറുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ഉയര്‍ന്നിരുന്നു. യുഎഇ സൗദി രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ കൈമാറുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിലെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളിലെയും സെനറ്റര്‍മാര്‍ 22 വ്യത്യസ്ത പ്രമേയങ്ങള്‍ കഴിഞ്ഞ ബുധനാഴ്ച അവതരിപ്പിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW