Friday, June 21, 2019 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 08.03 AM

നിപ ബോധവത്കരണ പോസ്റ്റ് സിനിമയുടെ പരസ്യമാണെന്ന് കമന്റ്; രോഷാകുലനായി ടൊവിനോയുടെ മറുപടി; പിന്തുണയുമായി ആരാധകര്‍

 Instagram post

കൊച്ചിയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതോടെ ഏവരും ജാഗ്രതയിലാണ്. സോഷ്യല്‍ മീഡിയകളിലൂടെ സെലിബ്രിറ്റികളും ബോധവത്കരണ പോസ്റ്റുകള്‍ ഇടുന്നുണ്ട്. ഇത്തരത്തില്‍ ബോധവത്കരണ പോസ്റ്റിട്ടതിനെ സിനിമയുടെ പ്രൊമോഷനെന്ന് വിമര്‍ശിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ടൊവിനോ തോമസ്. താരം ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റിലാണ് സിനിമയുടെ പരസ്യമാണിതെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്.

ഇതിന് മറുപടിയുമായി ടൊവിനോ തന്നെ രംഗത്തെത്തി. ഈ സമീപനം നിരാശ ഉണ്ടാക്കുന്നതാണെന്നും അങ്ങനെ തോന്നുന്നുവെങ്കില്‍ താങ്കള്‍ ആ സിനിമ കാണേണ്ട എന്നുമായിരുന്നു ടൊവിനോയുടെ മറുപടി. താരത്തിന്റെ മറുപടിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി.

പോയവര്‍ഷം കോഴിക്കോട് പടര്‍ന്ന് പിടിച്ച നിപ വൈറസിനെ കുറിച്ച് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തില്‍ ടൊവിനോയും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ മാസം ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW