Friday, June 21, 2019 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 01.22 AM

പൊയ്‌കയില്‍ ആചാര്യഗുരു ജന്മദിന ആഘോഷം 10 ന്‌

ഇരവിപേരൂര്‍: പൊയ്‌കയില്‍ ആചാര്യഗുരുവിന്റെ 93-ാം ജന്മദിനം 10 നു പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആര്‍.ഡി.എസ്‌) ആഘോഷിക്കും.
സഭാ ആസ്‌ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാര ഗുരുദേവ മണ്‌ഡപത്തിലെ പ്രത്യേക പ്രാര്‍ഥനയ്‌ക്കുശേഷം രാവിലെ എട്ടിനു സഭാ പ്രസിഡന്റ്‌ വൈ. സദാശിവന്‍ കൊടിയേറ്റുന്നതോടെ സംസ്‌ഥാനത്തിനകത്തും പുറത്തുമുള്ള ശാഖകളില്‍ ജന്മദിനാഘോഷ പരിപാടികള്‍ക്ക്‌ തുടക്കം കുറിക്കും. രാവിലെ ഒമ്പതി നു പി.ആര്‍.ഡി.എസ്‌. ആചാര്യകലാക്ഷേത്രം സംസ്‌ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന സംഗീതാരാധന വൈ. സദാശിവന്‍ ശ്രീകുമാര്‍നഗറിലെ ആചാര്യ ഗുരുസന്നിധാനത്ത്‌ ഉദ്‌ഘാടനം ചെയ്യും.
പി.ആര്‍.ഡി.എസ്‌. യുവജനസംഘം വിജ്‌ഞാനദിനം എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംസ്‌ഥാനതല ക്വിസ്‌ മത്സരം 10 മുതല്‍ നടത്തും.
രാത്രി എട്ടിനു ഇരവിപേരൂരില്‍ നടക്കുന്ന ജന്മദിനസമ്മേളനം പി.ആര്‍.ഡി.എസ്‌. പ്രസിഡന്റ്‌ വൈ. സദാശിവന്‍ ഉദ്‌ഘാടനം ചെയ്യും.

Ads by Google
Wednesday 05 Jun 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW