Friday, June 21, 2019 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 04.37 PM

ഇന്ത്യൻ എൽസിവി വിപണിയിൽ നോട്ടമിട്ട് റെനോ - നിസാന്‍

renault nissan planning second innings in the lcv market

ഇന്ത്യയിലെ ലഘു വാണിജ്യ വാഹന (എല്‍സിവി) വിപണിയില്‍ തിരിച്ചെത്തുന്ന കാര്യം റെനോ നിസാന്‍ സഖ്യം ആലോചിക്കുന്നു. റെനോ നിസ്സാൻ സഖ്യത്തിന്റെ ആഗോള മേധാവി ഡെനിസ് ലെ വോട്ട് തന്നെയാണ് ഇന്ത്യൻ എൽ സി വി വിപണിയിലേക്കുള്ള മടക്കത്തെക്കുറിച്ചു സൂചന നൽകിയത്. റെനോ ഗ്രൂപ്പ് ഈയിടെയായി ആഗോളതലത്തില്‍ ലഘു വാണിജ്യ വാഹന മേഖലയില്‍ വലിയ ഊന്നല്‍ കൊടുക്കുന്നതായി ഡെനിസ് ലീ വോട്ട് പറഞ്ഞു.

എല്‍സിവി സെഗ്‌മെന്റില്‍ അന്താരാഷ്ട്ര തലത്തില്‍ റെനോ ഗ്രൂപ്പിന്റെ വിപണി വിഹിതം വര്‍ധിച്ചുവരികയാണ്. ഏറ്റവും ഒടുവിലായി ചൈനയില്‍ ബിസിനസ് ആരംഭിച്ചു. ചൈനയിലെ സംയുക്ത സംരംഭ പങ്കാളിയായ ജിന്‍ബി ബ്രില്യന്‍സുമായി ചേര്‍ന്നാണ് ലഘു വാണിജ്യ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്.

2022 ഓടെ ചൈനയില്‍ 5.5 ലക്ഷം വാഹനങ്ങള്‍ വില്‍ക്കുകയാണ് റെനോയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 150 ശതമാനത്തിന്റെ വര്‍ധന. റെനോ കഴിഞ്ഞ വര്‍ഷം 2.16 ലക്ഷം വാഹനങ്ങളാണ് ചൈനയില്‍ വിറ്റത്. ഇതില്‍ 1.63 ലക്ഷം ലഘു വാണിജ്യ വാഹനങ്ങളായിരുന്നു. നിലവിൽ ‘കാപ്ചർ’, ‘കഡ്ജർ’, ‘കോലിയൊസ്’എന്നീ മോഡലുകളാണ് റെനോ ചൈനയിൽ വിൽക്കുന്നത്.

നേരത്തെ റെനോ നിസാന്‍ സഖ്യം സ്റ്റൈല്‍ എന്ന വാഹനവുമായി എല്‍സിവി വിപണിയില്‍ പ്രവേശിക്കുന്നതിന് അശോക് ലെയ്‌ലന്‍ഡുമായി സഹകരിച്ചിരുന്നു. എന്നാല്‍ ലഘു വാണിജ്യ വാഹനങ്ങള്‍ക്ക് പകരം കാറുകള്‍ നിര്‍മ്മിക്കുന്നതിന് സംയുക്ത സംരംഭ സാമഗ്രികള്‍ ഉപയോഗിച്ചതിനാല്‍ കരാര്‍ റദ്ദാക്കി. അശോക് ലെയ്‌ലന്‍ഡ് ലീഗല്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു.

സൂപ്പര്‍ കാരി എന്ന ലഘു വാണിജ്യ വാഹനവുമായി മാരുതി സുസുകി ഈയിടെ രംഗപ്രവേശം ചെയ്തിരുന്നു. അശോക് ലെയ്‌ലന്‍ഡ്, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവരാണ് ഇന്ത്യയിലെ എല്‍സിവി വിപണിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം എൽ സി വി വിൽപ്പനയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 19.46% വളർച്ചയും രേഖപ്പെടുത്തിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW