Friday, June 21, 2019 Last Updated 7 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 03.05 PM

എന്താണ് ഭക്തി?

''അജ്ഞാനം നമുക്ക് സഹിക്കാനാകുന്നതാണ്. എന്നാല്‍ അഹങ്കാരവും, ധാര്‍ഷ്ട്യവും നമുക്ക് താങ്ങാനാകുമോ? അഹങ്കാരവും ധാര്‍ഷ്ട്യവും പല രൂപങ്ങളില്‍ അങ്കുരിക്കാം. തന്റെ പാണ്ഡ്യത്യത്തില്‍ താന്‍ ചെയ്ത നല്ല കാര്യങ്ങളില്‍; ദാനധര്‍മ്മാദികളില്‍ യോഗസിദ്ധികളില്‍ നിന്നെല്ലാം അഹങ്കാരം ഉത്ഭവിക്കാം.''
uploads/news/2019/06/312617/joythi040619a.jpg

കര്‍മ്മം, സേവ, ജ്ഞാനം, യോഗം ഇവയുടെ ആകെത്തുകയാണ് ദിവ്യപ്രേമം ഭക്തി. നിങ്ങള്‍ക്ക് സ്വ പ്രവൃത്തിയില്‍ നിന്നും സ്‌നേഹമല്ല മറിച്ച് ദുഃഖമാണ് ഉണ്ടാകുന്നതെങ്കില്‍ ആ പ്രവൃത്തി വ്യര്‍ത്ഥമാണ്. ഏത് പ്രവൃത്തിയുടെയും അടിത്തറ സ്‌നേഹമാണ്. അതിന്റെ ഫലം സ്‌നേഹമാണ്.

ഓരോ പ്രവൃത്തിയും നമ്മെ സമ്പൂര്‍ണ്ണതയിലേക്കും, സ്‌നേഹത്തിലേക്കും നയിക്കുന്നതാകണം. എന്തിനാണ് ധ്യാനിക്കുന്നത്? അതീന്ദ്രിയ ജ്ഞാനത്തിന്റെ ലക്ഷ്യം തന്നെ ദിവ്യ പ്രേമമാണ്. ബഹളം വയ്ക്കുമ്പോഴും, പ്രവൃത്തികള്‍ ചെയ്യുമ്പോഴും മറ്റൊരാളെ കുറ്റപ്പെടുത്തുമ്പോഴും ധ്യാനിക്കുമ്പോഴും എല്ലാത്തിനും സാക്ഷി മനസാണെന്ന കാര്യം മറക്കാതിരിക്കുക.

മനസ്സിന്റെ കുസൃതികള്‍ മാറി നിന്ന് കാണുക. ഇതെല്ലാം കാണുന്ന ഒരാള്‍കൂടി ഉണ്ടെന്ന ബോധം ശക്തമാക്കുക. ആ ദിവ്യ ചൈതന്യത്തെ കൂടെക്കൂട്ടി എല്ലാത്തിനും സാക്ഷിയാക്കുക. അത് നിങ്ങള്‍ക്ക് വളരെയേറെ ഗുണം ചെയ്യും.

കര്‍മ്മത്തിന്റെയും ജ്ഞാനത്തിന്റെയും ധ്യാനത്തിന്റെയും തുടക്കവും ഒടുക്കവും അത്യാവശ്യമായതും ഇതുതന്നെയാണ്. അതില്‍ നിന്നുമുണ്ടാകുന്ന സന്തോഷത്തില്‍നിന്നും അത്ഭുതത്തില്‍നിന്നും പ്രേമം അങ്കുരിക്കുന്നു. അപ്പോള്‍ ബുദ്ധിയെന്ന അഹങ്കാരം (ഈഗോ) നമ്മില്‍നിന്നും അലിഞ്ഞ് പോകുന്നു. ബുദ്ധി പരിപക്വമാകുമ്പോള്‍ യഥാര്‍ത്ഥ ഭക്തി ഉടലെടുക്കുന്നു.

കര്‍മ്മം, ജ്ഞാനം, യോഗ എന്നിവ എന്നാല്‍ എല്ലായ്‌പ്പോഴും ഇവ ഒരാളെ ഭക്തിയിലേക്ക് നയിക്കണമെന്നില്ല. സ്വന്തം അഹം എന്ന ഭാവത്തില്‍ കുടുങ്ങുമ്പോള്‍ മനുഷ്യന് വീഴ്ച സംഭവിക്കുന്നു. ഈഗോ എല്ലാവരിലും സംഭവിക്കാം. അറിവില്ലാത്തവന്‍ അധികം തെറ്റുകള്‍ ചെയ്‌തെന്നിരിക്കും. എന്നാല്‍ അറിവുള്ളവന് ഒരു തെറ്റേ സംഭവിക്കുള്ളു. എല്ലാമറിയാം എന്ന ഭാവമാണത്.

പണ്ഡിതന്‍ പലപ്പോഴും അഹംഭാവിയാകുന്നു. കാരണം അയാള്‍ക്ക് തല കുനിക്കാനാവില്ല. എന്നാല്‍ പാമരന് അതിനാകുന്നു അവന് വിനയമുണ്ടാകുന്നു. എന്നാല്‍ അവര്‍ക്ക് രണ്ട് പേര്‍ക്കും ഈശ്വരനിലെത്താല്‍ (ഭക്തി) പരമമായ സമര്‍പ്പണം ആവശ്യമാണ്. അജ്ഞാനം നമുക്ക് സഹിക്കാനാകുന്നതാണ്.

എന്നാല്‍ അഹങ്കാരവും, ധാര്‍ഷ്ട്യവും നമുക്ക് താങ്ങാനാകുമോ? അഹങ്കാരവും ധാര്‍ഷ്ട്യവും പല രൂപങ്ങളില്‍ അങ്കുരിക്കാം. തന്റെ പാണ്ഡ്യത്യത്തില്‍ താന്‍ ചെയ്ത നല്ല കാര്യങ്ങളില്‍; ദാനധര്‍മ്മാദികളില്‍ യോഗസിദ്ധികളില്‍ നിന്നെല്ലാം അഹങ്കാരം ഉത്ഭവിക്കാം.

ഒരു യോഗിക്ക് പതനം സംഭവിക്കാം. എന്നാല്‍ ഒരു യഥാര്‍ത്ഥ ഭക്തന് വീഴ്ച സംഭവിക്കുകയില്ല. അതുപോലെ സ്‌നേഹത്തിനും പതനമില്ല. അത് മനസ്സിന് സംഭവിക്കുന്ന മറവി മാത്രം. ദിവ്യ പ്രേമത്തില്‍ വിരാജിക്കുന്ന ഒരു ഭക്തന് ഒരിക്കലും അഹങ്കാരമോ, പതനമോ സംഭവിക്കുകയില്ല. കാരണം അതാണ് യഥാര്‍ത്ഥ ഭക്തി. തനിക്കുള്ളതെല്ലാം ദൈവീകമാണെന്നും അതിന് മറ്റുള്ളവര്‍ക്കും അര്‍ഹതയുണ്ടെന്നും അയാള്‍ തിരിച്ചറിയുന്നു.

സുനില്‍ ആശാന്‍
മൊ: 8086870599

Ads by Google
Tuesday 04 Jun 2019 03.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW