Friday, June 21, 2019 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 12.49 PM

നഷ്ടത്തില്‍ ഓഹരി വിപണി; 107 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ്

stock market

മുംബൈ: കഴിഞ്ഞദിവസത്തെ നേട്ടം തുടരാനാകാതെ ഓഹരി വിപണി. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 107 പോയന്റ് താഴ്ചയില്‍ 40,179ലും നിഫ്റ്റി 36 പോയന്റ് നഷ്ടത്തില്‍ 12,052ലും വ്യാപാരം നടത്തുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 300 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 325 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ഐഡിബീഐ ബാങ്ക് ലിമിറ്റഡ്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, അഡ്വാന്‍സ്ഡ് എന്‍സൈം ടെക്‌നോളജീസ്, അദാനി ഗ്രീന്‍ എനര്‍ജി, വേള്‍പ്പൂള്‍ ഓഫ് ഇന്ത്യ അടക്കമുള്ള കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും

മന്‍പ്രസാന്ത് ബീഹറേജ്, ഇന്ത്യന്‍ ബാങ്ക്, ജൂബിലിയന്റ് ലൈഫ് സയന്‍സ്, ഇന്ത്യാ സിമന്റ്‌സ് ലിമിറ്റഡ്, ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW