Monday, June 24, 2019 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 11.44 AM

'നിപ' മരുന്ന് ലോബിയുടെ തട്ടിപ്പ് ; പനി ഒരു അനുഗ്രഹമാണ്, പച്ചവെള്ളം കുടിച്ച് എനിമ എടുത്താല്‍ മതിയെന്ന് ജേക്കബ് വടക്കുഞ്ചേരി

uploads/news/2019/06/312589/jacob-vadakkanchery-main.jpg

കൊച്ചി : നിപയെന്ന ഒരു രോഗമില്ലെന്നും കൊച്ചിയില്‍ ഉണ്ടായിട്ടുള്ളത് നിപയല്ല, മരുന്ന് ലോബിയുടെ തട്ടിപ്പാണെന്നുമുള്ള പ്രചരണവുമായി ജേക്കബ് വടക്കഞ്ചേരിയുടെ വീഡിയോ. സംസ്ഥാനം നിപ ഭീതിയില്‍ തുടരുന്നതിനിടെയാണ് ഇത്തരമൊരു വിവാദ പരാമര്‍ശവുമായി വടക്കഞ്ചേരി എത്തിയിരിക്കുന്നത്.

പനി എന്നത് ഒരു അനുഗ്രഹമാണെന്നും പനിക്ക് മരുന്ന് കഴിക്കരുതെന്നും വടക്കഞ്ചേരി പറയുന്നു. പനിക്ക് മരുന്ന് കഴിക്കാതെ ആരും മരണപ്പെട്ടിട്ടില്ലെന്നും പനിക്ക് മരുന്നു കഴിച്ചവരാണ് മരണത്തിന് കീഴടങ്ങിയിട്ടുള്ളതെന്നും വടക്കഞ്ചേരി തന്റെ വീഡിയോയില്‍ ഊന്നിപ്പറയുന്നു.

പനിയ്ക്ക് ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നത് അപകടമാണ്. പനിയുള്ളവര്‍ ധാരാളം പച്ചവെള്ളം കുടിച്ച് വിശ്രമിക്കുകയും ഒപ്പം തൊട്ടടുത്ത പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ പോയി എനിമ എടുത്താല്‍ മാത്രം മതിയെന്നും വടക്കഞ്ചേരി വീഡിയോയില്‍ അവകാശപ്പെടുന്നു.

മുന്‍പ് എലിപ്പനിയുമായി ബന്ധപ്പെട്ട് സത്യം പറഞ്ഞതിനാണ് ജയിലില്‍ പോയതെന്നും ഇനി ജയിലില്‍ പോകേണ്ടി വരില്ലെന്നും ഭരണകൂടത്തിന് മരുന്ന് മാഫിയയുടെ സത്യം മനസിലായിക്കഴിഞ്ഞുവെന്നും വടക്കഞ്ചേരി പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW