Friday, June 21, 2019 Last Updated 22 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 11.54 AM

പുരുഷന്മാര്‍ പലര്‍ക്കും സ്ത്രീകളുമായി ഇടപെടുന്നതിനെക്കുറിച്ച് വലിയ ധാരണയില്ല; വിനായകനെതിരെ സജിതാ മഠത്തില്‍

Sajitha Madathil

നടന്‍ വിനായകനെതിരെ ഉയര്‍ന്ന മീടൂ ആരോപണത്തില്‍ പരാതിക്കാരി മൃദുലാദേവി ശശിധരന് പിന്തുണയുമായി നടി സജിതാ മഠത്തില്‍. ''ഇതാണ് സാധാരണയായി കാണുന്നത്, കൂടുതല്‍ പുരുഷന്മാര്‍ക്കും സ്ത്രീകളുമായി ഇടപെടുമ്പോള്‍ അത് വൈകാരികമായാലും രാഷ്ട്രീയമായാലും വലിയ ധാരണയില്ല, മൃദുലദേവി ശശിധരന് ഒപ്പം'' സജിതാ മഠത്തില്‍ കുറിച്ചു.

രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് ശക്തമായ സൈബര്‍ ആക്രമണം നേരിട്ടിരുന്ന വിനായകന് നേരെയാണ് മൃദുല കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. നടിയ്‌ക്കൊപ്പം നിലകൊണ്ട വിനായകനോട് ബഹുമാനമുണ്ടായിരുന്നെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചിട്ടുണ്ടെന്നും അവര്‍ കുറിച്ചിരുന്നു.

സജിതാ മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മൃദുലാദേവിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW