Tuesday, June 04, 2019 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 09.22 AM

ഈ മുത്തശ്ശി വൃത്തിയാക്കിയത് അമ്പത്തി മൂന്നോളം ബീച്ചുകള്‍; 73-ാം വയസിലും തുടരുന്ന സേവനം

70 year old grandmother

പ്രായമായാല്‍ ഒന്നും ചെയ്യാതെ സമയം തള്ളി നീക്കുന്ന വൃദ്ധജനങ്ങള്‍ക്ക് ഒരു പ്രചോദനവും മാതൃകയുമാവുകയാണ് സ്മിത്ത് എന്ന എഴുപതുകാരി. ഇതുവരെ അന്‍പത്തി രണ്ടോളം ബീച്ചുകളാണ് ഈ വൃദ്ധ വൃത്തിയാക്കിയത്. 2018-ജനുവരി മുതലാണ് ബീച്ച് വൃത്തിയാക്കല്‍ മാമാങ്കം സ്മിത്ത് ആരംഭിച്ചത്. ഓരോ ആഴ്ചയും ഓരോ ബീച്ച് വൃത്തിയാക്കുക എന്നതായിരുന്നു സ്മിത്തിന്റെ ലക്ഷ്യം.

എന്നാല്‍ ചില ആഴ്ചകളില്‍ ഒന്നിന് പകരം രണ്ട് ബീച്ചുകളൊക്കെ സ്മിത്തിന് വൃത്തിയാക്കാന്‍ സാധിച്ചു. സ്മിത്തിന്റെ ഈ വൃത്തിയാക്കലില്‍ പേരക്കുട്ടികളും കൂടാറുണ്ട്. ബീച്ച് വൃത്തിയാക്കലിന്റെ ഭാഗമായി പല സ്ഥലങ്ങളും സന്ദര്‍ശിച്ച സ്മിത്തിന് ഇനി നഗരങ്ങളിലെ മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള പദ്ധതിയുമുണ്ട്. '' നമുക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ നമ്മള്‍ ചെയ്യുക തന്നെ ചെയ്യും. അതിന് തോന്നലിന്റെ ഒരു നിമിഷം മാത്രം മതിയാകും. കടല്‍ വെള്ളത്തിലുള്ള പ്ലാസ്റ്റിക് നമുക്ക് വൃത്തിയാക്കാന്‍ കഴിയില്ല. എന്നാല്‍ കരയിലുള്ളതെങ്കിലും നമ്മള്‍ വൃത്തിയാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു'' - സ്മിത്ത് പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW