Friday, June 21, 2019 Last Updated 13 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 01.44 AM

ഇനി പെരുന്നാള്‍ നിറവ്‌

uploads/news/2019/06/312524/1.jpg

ക്ഷമയുടെയും സഹനത്തിന്റെയും വിട്ടുവീഴ്‌ചയുടെയും രാപകലുകള്‍ വിട പറയുന്നു. അക്ഷരാര്‍ഥത്തില്‍ ഒരു മാസക്കാലം വിടും നാടും നഗരവും ആത്മ നിര്‍വൃതിയിയിലായിരുന്നു. പിശാച്‌ തടവറയിലായിരുന്നു. ഇബാദത്തിലകപ്പെട്ട ഒരുമാസം. എങ്ങും ഈമാനിക അഭിനിവേശം. എങ്കിലും ശരിയായ രീതിയില്‍ ഈ സൗഭാഗ്യം വിനിയോഗിച്ചുവോ എന്ന്‌ നാം വിചിന്തനം ചെയ്യേണ്ടതുണ്ട്‌. റമദാനിലെ ആരാധനാരവങ്ങള്‍ അവിടെത്തന്നെ ഉപേക്ഷിക്കുകയും അടുത്ത നോമ്പിന്‌ പൊടി തട്ടിയെടുക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമാണ്‌. റമദാനില്‍ വിശ്വാസികളുമായി അടുത്തിടപഴകിയിരുന്ന പല കാര്യങ്ങളും റമദാനിന്‌ ശേഷം അകന്നുപോകുമ്പോള്‍ നോമ്പിന്റെ പവിത്രത നഷ്‌ടമാവുകയും സദാചാര ധാര്‍മിക മൂല്യങ്ങള്‍ തകര്‍ന്നടിയുകയും ചെയ്യുന്നു. ഈ മാസത്തിലൂടെ വിശ്വാസികള്‍ ആര്‍ജ്‌ജിച്ചെടുത്ത സഹനത്തിന്റെയും വിശുദ്ധിയുടെയും ഉന്മേഷം നഷ്‌ടമാവുന്നു. വ്രത ശുദ്ധി ജീവിതവും അല്ലാത്ത ജീവിതവും താരതമ്യം ചെയ്യുമ്പോള്‍ അത്‌ മനസ്സിലാവും.
വ്രത ശുദ്ധിയുടെ പ്രധാന കാരണമായ ഖുര്‍ആനും സമയത്തുള്ള നിസ്‌കാരവും മറ്റു ഇബാദത്തുകളും ജീവിതത്തില്‍ കൊണ്ടുവരുമ്പോഴാണ്‌ അതിന്റെ പരിപൂര്‍ണ അനുഭൂതിയിലെത്തുന്നത്‌. ഖുര്‍ആനുമായുള്ള ബന്ധം വഷളാവാതെ സൂക്ഷിക്കുക എന്നതാണ്‌ റമദാന്റെ പവിത്രത സൂക്ഷിക്കാനുള്ള ഏക മാര്‍ഗം. ഓരോ ദിവസവും ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനുമുള്ള പ്രത്യേക സമയം കണ്ടെത്തുക. കൃത്യതയാര്‍ന്ന ജമാഅത്ത്‌ നിസ്‌കാരവും ചിട്ടയിലധിഷ്‌ഠിതമായ ഇബാദത്തുകളും പതിവാക്കുമ്പോള്‍ ധാര്‍മിക മൂല്യബോധമുണ്ടാവുന്നു. നന്മ എപ്പോഴും കൂടെ നില്‍ക്കാനും തിന്മയെ കൈവെടിയാനും നിത്യമായ അധ്വാനമാണ്‌ വേണ്ടത്‌. ഏത്‌ കാര്യത്തിലും സ്‌ഥിരമായ പ്രവര്‍ത്തനമുണ്ടായാല്‍ അത്‌ വളര്‍ന്നു പന്തലിക്കും എന്ന വാക്യം ഇവിടെ ഓര്‍ക്കുന്നു. വിട പറയുന്ന റമദാന്‍ മാസം ഇതിന്‌ പ്രചോദനമാകട്ടെ എന്ന്‌ പ്രാര്‍ഥിക്കാം.
റമദാന്‍ വിടപറയലോട്‌ കൂടെ പെരുന്നാള്‍ ആഘോഷത്തിന്റെ സമയങ്ങളായി. മുസ്ലിം ജനതയുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ്‌ പെരുന്നാള്‍. പെരുന്നാള്‍ രാവിലും പകലിലും അള്ളാഹുവിലേക്ക്‌ തക്‌ബീര്‍ നല്‍കേണ്ട സമയങ്ങളാണ്‌. ഈ ദിനങ്ങള്‍ ആഘോഷ വേളകളാക്കി പടച്ച റബ്ബിനെ മറന്ന്‌ സദാചാര ധാര്‍മിക മൂല്യങ്ങളെ വലിച്ചെറിഞ്ഞു കഴിയേണ്ട വരല്ല നാം. അവന്റെ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി പ്രകടിപ്പിക്കുകയും അവനോട്‌ മാപ്പിരക്കുകയും ചെയ്യാന്‍ ഇസ്ലാം അനുശാസിക്കുന്നു. കുടുംബബന്ധം പുലര്‍ത്തിയും ഉറ്റവരുടെ ഖബറുകകളില്‍ പ്രാര്‍ഥിച്ചും മറ്റു സത്‌കര്‍മങ്ങള്‍ ചെയ്‌തും പെരുന്നാളിനെ മുതലാക്കുക. നാഥന്‍ തൗഫീഖ്‌ നല്‍കട്ടെ.

സയ്യിദ്‌ ശിഹാബുദ്ധീന്‍ ബുഖാരി

(എസ്‌.വൈ.എസ്‌. ഫറോക്ക്‌ സോണ്‍ പ്രസിഡന്റും കുറ്റാളൂര്‍
ബദ്‌റുദ്ദുജ ഇസ്ലാമിക്‌ സെന്റര്‍ ചെയര്‍മാനുമാണ്‌ ലേഖകന്‍)

Ads by Google
Tuesday 04 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW