Friday, June 21, 2019 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 03 Jun 2019 05.32 PM

ഫെയ്‌സ്ബുക്ക് ഓഫീസിന് മുന്നില്‍ നഗ്ന പ്രതിഷേധം

uploads/news/2019/06/312417/Tech030619a.jpg

നൂറോളം പേര്‍ ആണ് ന്യൂയോര്‍ക്കിലെ ഫെയ്‌സ്ബുക്ക് ഓഫീസിന് മുന്നില്‍ നഗ്നരായി പ്രതിഷേധിച്ചത്. ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സെന്‍സര്‍ഷിപ്പ് നയങ്ങൾക്കെതിരെയാണ് നഗ്ന പ്രതിഷേധം സംഘടിപ്പിച്ചത്.

#wethenipple(വീ ദ നിപ്പിള്‍) എന്ന പേരിലാണ് പ്രതിഷേധ സമരം അറിയപ്പെടുന്നത്. അമേരിക്കന്‍ കലാകാരനായ സ്‌പെന്‍സര്‍ ട്യൂണിക്കും നാഷണല്‍ കോഅലീഷന്‍ എഗെയ്ന്‍സ്റ്റ് സെന്‍സര്‍ഷിപ്പും (എന്‍.സി.എ.സി.) ചേര്‍ന്നാണ് ഇത് സംഘടിപ്പിച്ചത്. ഞായറാഴ്ച രാവിലെ മുതലാണ് പ്രതിഷേധക്കാര്‍ റോഡില്‍ നഗ്നരായി കിടന്ന് പ്രതിഷേധിച്ചത്. പുരുഷ മുലഞെട്ടിന്റെ വലിയ ചിത്രം കൊണ്ട് സ്വന്തം സ്വകാര്യ ഭാഗങ്ങള്‍ മറച്ചുപിടിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്.

ഫേസ്ബുക്കിന് കീഴിലുള്ള ജനപ്രിയ ഫോട്ടോഷെയറിംഗ് ആപ്പ് ആയ ഇന്‍സ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് നഗ്നത ഇന്‍സ്റ്റാഗ്രാമില്‍ അനുവദിക്കില്ല. ചിലയാളുകള്‍ക്ക് അത്തരം ഉള്ളടക്കങ്ങള്‍ സ്വീകാര്യമല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫെയ്‌സ്ബുക്ക് അത് നിയന്ത്രിക്കുന്നത്. ' ഗ്രാബ് ദെം ബൈ ദ ബാലറ്റ്' എന്ന വനിതാ അവകാശ സംഘടനയും പ്രതിഷേധ സമരത്തില്‍ പങ്കാളികളായി. ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് വഴി കലാപരമായ സ്ത്രീ നഗ്നത സെന്‍സര്‍ ചെയ്യുന്നതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യരംഗം, സമരങ്ങള്‍, ബോധവല്‍ക്കരണം തുടങ്ങി പലകാരണങ്ങളാല്‍ നഗ്നത പങ്കുവെക്കപ്പെടുമെന്ന് തങ്ങള്‍ മനസിലാക്കുന്നുവെന്നും അത്തരം കാരണങ്ങള്‍ വ്യക്തമാണെങ്കില്‍ ആ ഉള്ളടക്കങ്ങള്‍ അനുവദിക്കുമെന്നും ഫെയ്‌സ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് വ്യവസ്ഥകളില്‍ പറയുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW