Friday, June 21, 2019 Last Updated 15 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 03 Jun 2019 01.31 AM

വ്രതകാലം തിരിച്ചറിവിന്റേതും

uploads/news/2019/06/312321/re3.jpg

മുഴു മദ്യപനായിരുന്ന ഒരാള്‍ അതില്‍നിന്നും മുക്‌തനായി കഴിഞ്ഞ റജബിലെ സുന്നത്ത്‌ നോമ്പ്‌ എടുക്കാനിടയായി. ഓര്‍മവച്ച കാലം മുതല്‍ ഫര്‍ളും സുന്നത്തുമായി അയാളുടെ ആദ്യ നോമ്പാണിത്‌. നോമ്പിലെ വിശപ്പും ദാഹവും അറിഞ്ഞതോടെ തിരിച്ചറിവും ഉണര്‍ന്നു. മദ്യത്തിനായി ചെലവഴിക്കാറുള്ള പണം പാവങ്ങളുടെ പട്ടിണിയകറ്റാന്‍ നല്‍കാമായിരുന്നു എന്നു തിരിച്ചറിഞ്ഞു. (മഅ്‌ദിന്‍ മിംഹാര്‍, ലഹരിമുക്‌ത ചികിത്സാ കേന്ദ്രത്തില്‍ നിന്നുള്ള അനുഭവം)
വ്രതകാലം തെറ്റുകളില്‍നിന്നകന്ന്‌ ആത്മീയോദ്ധാരണത്തിനു മാത്രമല്ല സക്കാത്തിന്റെയും വിശപ്പിന്റെയും പ്രാധാന്യം തിരിച്ചറിയാന്‍ കൂടിയുള്ളതാണ്‌. ഒരു മാസത്തെ വിശപ്പെടുക്കുമ്പോള്‍ തനിക്കു ചുറ്റിലും മറ്റു മാസങ്ങളിലും പട്ടിണി കിടക്കുന്നവരുണ്ടെന്നും അല്ലെങ്കില്‍ പോഷകാഹാരം ലഭിക്കാത്തവരുണ്ടെന്നുമുള്ള ബോധം മനുഷ്യനില്‍ വളരേണ്ടതുണ്ട്‌. അപ്പോഴേ കൈയിലുള്ളതിന്റെ ഒരു പങ്ക്‌ പാവങ്ങള്‍ക്കു നല്‍കാമെന്ന ചിന്ത വളരൂ. അതിലൂടെ സക്കാത്ത്‌ നിര്‍ബന്ധമാക്കിയതിന്റെയും അതും വ്രതകാലത്താക്കിയതിന്റെയും യുക്‌തി മനസിലാക്കുക. ഇത്തരത്തിലൊരു തിരിച്ചറിവ്‌ ഓരോ മുസ്ലിമിനുമുണ്ടെങ്കില്‍ ഇസ്ലാമുള്ള ഒരിടത്തും വിശപ്പ്‌ ഉണ്ടാവില്ല. ഉറപ്പ്‌.
മനുഷ്യനെ തെറ്റിലേെക്കറിയുന്ന ലൈംഗികത മറക്കാന്‍ പോലും സ്രഷ്‌ടാവ്‌ നിര്‍ദേശിച്ചത്‌ വിശപ്പ്‌ എടുക്കാനാണ്‌. ലൈംഗികതയെക്കാള്‍ അടിസ്‌ഥാനമായ ഭക്ഷണം ത്യജിക്കാന്‍ കഴിഞ്ഞവന്‌ ബാക്കിയെല്ലാം നിഷ്‌പ്രയാസം എളുപ്പമാക്കുക സ്വാഭാവികമാണെന്ന യുക്‌തിയും അതിനു പിന്നിലുണ്ട്‌. വിശപ്പ്‌ സഹിച്ചവരെ അംഗീകരിക്കുന്നതാണ്‌ സമൂഹമനസ്‌. അഞ്ചും പത്തും മിനിറ്റ്‌ ശ്വാസം അകത്തേക്കെടുക്കാതെ പിടിച്ചുനിന്നവര്‍ക്ക്‌ ഗിന്നസ്‌ റെക്കോഡ്‌ കൊടുക്കുന്നതും അതേ അംഗീകാരത്തിന്റ ഭാഗമാണ്‌. കാരണം, അടിസ്‌ഥാന ആവശ്യങ്ങള്‍ അല്‍പ്പനേരത്തേക്കെങ്കിലും ത്യജിക്കുക ബഹുഭൂരിപക്ഷത്തിനും സാധിക്കാത്തണല്ലോ.
പ്രമുഖ സര്‍വകലാശാലയിലെ അമുസ്ലിം സുഹൃത്തുക്കള്‍ ഇഫ്‌താര്‍ സംഗമത്തിനു വേണ്ടി വ്രതമെടുത്ത്‌ വൈകുന്നേരമായപ്പോഴേക്കും കൂട്ടത്തിലുള്ള മുസ്ലിമിനോട്‌ വിശപ്പ്‌ സഹിക്കാനാവില്ലെന്നും നിങ്ങള്‍ മുസ്ലിംകള്‍ ആദരിക്കപ്പെടേണ്ടവരാണെന്നും പറഞ്ഞത്‌ ഓര്‍മ വരികയാണ്‌. എന്നാല്‍ പ്രവാചകര്‍ മുഹമ്മദ്‌ തങ്ങളും സ്വഹാബത്തും ഏറെ ആദരിക്കപ്പെടേണ്ടവരാണ്‌. കേവലം ഒരു മാസത്തെ വ്രതത്തിനു പകരം അവര്‍ സഹിച്ച വിശപ്പിനു മാസങ്ങളുടെ ദൈര്‍ഘ്യമുണ്ടായിരുന്നു. എല്ലാം കൂട്ടിവായിക്കുമ്പോഴാണ്‌ ഇസ്ലാം കടന്നുവന്നപ്പോഴുണ്ടായ പ്രയാസങ്ങള്‍ ഒരു മുസ്ലിം തിരിച്ചറിയുക.

ശബീറലി അദനി ചിറമംഗലം
(മഅ്‌ദിന്‍ മിംഹാര്‍-ലഹരിമുക്‌ത കേന്ദ്രം മാനേജിങ്‌ ഡയറക്‌ടറും സൈക്കോളജി കൗണ്‍സിലറുമാണ്‌ ലേഖകന്‍)

Ads by Google
Monday 03 Jun 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW