Friday, June 21, 2019 Last Updated 13 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 10.26 PM

ഭ്രാന്ത്‌ പൂക്കുമ്പോള്‍...

uploads/news/2019/06/312052/sun5.jpg

ഇരുണ്ട ഭൂമിക
തേടിയുള്ള യാത്രയിലാണ്‌
വീണ്ടും സൂര്യനെ കണ്ടെത്തിയത്‌...

ഇമയുയര്‍ത്താല്‍ പറ്റാത്തത്ര ദ്യുതിയുണ്ടതിന്‌
പക്ഷേ, ചൂട്‌ കുറഞ്ഞിട്ടുമാണ്‌....
ജ്വലിക്കുന്നതെങ്കിലും കത്തിച്ചു കളയില്ലെന്നെ...

നടന്നടുക്കാന്‍ മോഹം
എരിഞ്ഞടങ്ങാന്‍ ദാഹം...

പക്ഷേ, കനിവിന്റെ കുളിര്‍മ്മയാണ്‌
ചിരിക്കുന്ന സൂര്യനെനിക്ക്‌ നീട്ടിയത്‌...

മിഴിയിണകളില്‍ ചുംബിച്ച്‌ സുഗന്ധദ്രവ്യങ്ങള്‍ കുതിര്‍ത്ത
തൂവലുകൊണ്ട്‌ തഴുകി കനിവിന്റെ
സുഖദമായ പൂനിലാവെന്റെ മേനിയില്‍ അണിയിച്ച്‌
അങ്ങനെ മാസ്‌മരികമായൊരു ലോകത്തേക്കുള്ള വാതായനങ്ങള്‍ ഇരുവശത്തേക്കും വിശാലമായ്‌ തുറന്നു തന്ന്‌ ചിരിച്ചുകൊണ്ട്‌ സൂര്യന്‍ ക്ഷണിക്കുകയാണ്‌....

വലതു കാല്‍പാദമൂന്നി ഞാന്‍ കടന്നു വരട്ടേ....
കനിവിന്റെ സൂര്യാ ... ക്ഷീണമകറ്റാന്‍ തല്‍പം വേണം ലഹരി നുകരാന്‍ താംബൂലം വേണം... മാറിലണിയാന്‍ പവിഴ മണി മാലകളും വേണം...

കടുത്ത മുന്തിരിച്ചാറ്‌ നുരയുന്ന ചഷകം നുകര്‍ന്നെന്റെ അധരം തുടുത്തു...
സ്വര്‍ഗീയ സംഗീതത്തിന്റെ അലകള്‍ കാതില്‍ മധുരം പൊഴിച്ചു...
നിലാവിതളുകള്‍ ചുറ്റിലും വീണു മയങ്ങി...

തഴുകുന്ന സൂര്യന്റെ വിരല്‍തുമ്പുകളില്‍ നഖങ്ങള്‍ കൂര്‍ത്തിരിക്കുന്നുവോ?
അവയെന്റെ ശരീരം കുത്തി പൊളിക്കുമോ...
ഭയമെന്നെ ഉണര്‍ത്തുന്നു...
ഭയം കാടു തീര്‍ക്കുന്നു... ഭയം കാര്‍മേഘമാകുന്നു...

തിരികെ ഓടിയകലാന്‍ വെമ്പുമ്പോള്‍ കാലുകളിലെ ചങ്ങല മുറുകുന്നു.
രൗദ്രം ആട്ടക്കാരനായ്‌ പദമാകുന്നു....
സൂര്യന്‍ അണഞ്ഞിരിക്കുന്നു...
തമസ്സ്‌ ഏറുന്നു... നാവു വരളുന്നു...
ഭീതി തിരശ്ശീലയ്‌ക്ക് മറവിലിരുന്ന്‌ അലറിച്ചിരിച്ചു...

തലച്ചോറില്‍ മിന്നിമറയുന്ന നിഴല്‍ രൂപങ്ങളില്‍ അപ്പോഴും സൂര്യനും

ദീപാസോമന്‍ ദേവീകൃപ

ഞാനും പ്രണയം പറയുകയാണ്‌.
എന്റെ ശരീരം നിറയേ മഞ്ചാടിമണികള്‍ നിറയുകയാണ്‌...

Ads by Google
Saturday 01 Jun 2019 10.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW