Tuesday, June 18, 2019 Last Updated 10 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 01.50 PM

ആ ആക്ഷേപത്തില്‍ ഒരു തിരുത്ത്... ഞാന്‍ മാധവിക്കുട്ടിക്കല്ല, മാധവിക്കുട്ടി എനിക്കാണ് പഠിച്ചതെന്ന് ഇന്ദുമേനോന്‍

uploads/news/2019/06/311997/indu-menon.jpg

ഉടുപ്പിലും നടപ്പിലും മാധവിക്കുട്ടിക്ക് പഠിക്കുന്നവള്‍ എന്ന് കേള്‍ക്കേണ്ടി വരുന്നതിനോട് എഴുത്തുകാരി ഇന്ദുമേനോന്റെ പ്രതികരണം ഇങ്ങനെ. താന്‍ മാധവിക്കുട്ടിയല്ല. തന്നിലെ ഡിസൈനറെ മാതൃകയാക്കിയത് മാധവിക്കുട്ടിയാണെന്നാണ് ഇന്ദുമേനോന്‍ എഴുതുന്നത്.

ശീമാട്ടിയിലെ വെട്ടുതുണികളും ജയലക്ഷ്മിയിലെ പട്ടു തുണികളും ഞങ്ങള്‍ ആസ്വദിച്ച് ഉടുത്തു. തന്റെ ഉടുപ്പ് ചിന്തകളാണ് ഒരു കാലഘട്ടത്തില്‍ മാധവിക്കുട്ടിക്ക് പ്രിയങ്കരമായിരുന്നുവെന്നും ഇന്ദുമേനോന്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സ്ത്രീയാണ് നാട്ടുമ്പുറമാണ്. പ്രായം വാർദ്ധക്യമല്ല. വളരെ ചെറുപ്പവുമല്ല. മുടി വളർത്തുന്ന ശീലമുണ്ട്. 7 ക്ലാസ് വരെ ബോബ് ചെയ്ത തലയുമായ് അപമാനിക്കപ്പെട്ട് നിന്ന, ആരെപ്പോലെയും മുടി ഇഷ്ടമാണ്. കുളിച്ചാൽ ഉണങ്ങാത്തതിനാൽ അഴിച്ചിടേണ്ടി വരാറുണ്ട്. അല്ലാത്തപ്പോഴൊക്കെ ഉരുട്ടി തലമുകളിൽ ഉണ്ടക്കൊണ്ട കെട്ടിവെക്കയാണ് പതിവ്. മാധവിക്കുട്ടിക്ക് മുടി അഴിച്ചിടുന്ന രീതിയുണ്ടെന്ന് ,വളരെ കുഞ്ഞിൽ അറിയുമായിരുന്നില്ല.

ചുവപ്പും കറുപ്പം p1 സൈസ് പൊട്ടാണ് പ്രിയതരം. അമ്മയുടെ പൊട്ടാണ്. വലിയ വട്ട മുഖമുള്ള അമ്മയ്ക്ക് വളരെ നല്ല ഭംഗിയാരുന്നു അത്. അത്ര ഭംഗിയില്ലാത്ത, നിറമില്ലാത്ത എന്നെ ഭംഗിയാക്കാൻ ഞാൻ തന്നെ അത് തൊട്ടു പരിചരിചയിച്ച ശീലമാണ്. 23 വയസ്സിൽ പ്രായമേറിയ വ്യക്തികൾക്കൊപ്പമുള്ള ഔദ്യോഗിക മീറ്റിംഗിൽ കുട്ടി എന്ന പാട്രാണൈസിംഗ് വിളിയെ ചെറുക്കാൻ ആ പൊട്ടിനെ ശീലമാക്കിയതാണ്. സാരിയുടെ പഴക്കവും അതു തന്നെ. മുതിർന്ന പ്രായമേറിയ സ്ത്രീ എന്ന്, 25 വയസ്സിൽ 35-40 പറയിപ്പിക്കാനുള്ള ശ്രമം.50 കഴിയാത്ത ഒരാളും ആ മീറ്റിംഗിൽ ഉണ്ടായിരുന്നില്ല.

മൂക്കുത്തി വലിയ ഇഷ്ടമായിരുന്നു.കുട്ടിക്കാല നഷ്ടം. അച്ഛന്റെ പോറ്റമ്മയും മച്ചുനിച്ചിയുമായ നാണിക്കുട്ടിപ്പിള്ളയമ്മ
"ഓഹ് എന്റെ കുഞ്ഞാല്യോടീ ഇത്?" എന്ന് ഓമനിക്കുമ്പോ
"ഇന്ദുപ്പിള്ളയമ്മേ ഈ മാങ്ങാപ്പൂളും കൂടി തിന്നേക്കണേടീ "

എന്ന് ആദരിക്കുമ്പോൾ രക്തക്കല്ലിന്റെ മുക്കുത്തി, ചിരിവെട്ടത്തോടെ മിന്നി. (ഇ ന്നുമതെന്ത് കല്ലെന്നറിയില്ലാ. അച്ഛമ്മയുടെ ഉടലിൽ നിന്നും ആ താരും ഊരിയിരുന്നില്ല. ചിതയത് കൂടുതൽ ചോപ്പിച്ചിരിക്കാം) മൂക്കു കുത്തണമെന്ന ആശയുണ്ടായത്, മെല്ലിച്ച അച്ഛമ്മയ്ക്ക് കാരണവത്തിയുടെ ആ ഗൗരവം നൽകിയത് മൂക്കുത്തിയെന്ന തോന്നലിൽ. അച്ഛന് മൂക്കുത്തി ഇഷ്ടല്ലാരുന്നു. അതോണ്ട് കുത്തിയില്ല. വേണ്ട കുത്തണ്ട എന്ന് മൂപ്പർ പറഞ്ഞില്ല. വീട്ടിലെ അച്ഛന്റെ ആൺകോയ്മയോട് എനിക്ക് വലിയ ഇഷ്ടമാരുന്നു. ആദരവുമായിരുന്നു. പണ്ടെ അങ്ങനാക്ക്. ഉത്തരവാദിത്തങ്ങൾ കൃത്യമായി ചെയ്യുന്ന അലിവും സ്നേഹവും ആത്മാർത്ഥതയുമുള്ള സ്വതന്ത്ര ചിന്താഗതിയുള്ള പട്രിയാർക്കിന്റെ നെഞ്ചിലെ ഉപ്പു മണം വീക്ക്നസ്സാണ്. അതിനാൽ കുത്തിയില്ല. 11 കൊല്ലം മുമ്പാണ് പിന്നെ അത് കുത്തിയത്. പിന്നെ മൂക്കുത്തിയുടെ കുംഭമേള.നൂറോ ഇരുനൂറോ എണ്ണിയില്ല. അപ്പോൾ മൂക്കുത്തി ഇടാറുണ്ട്. ഇപ്പോഴും കണ്ടില്ലേ രക്തറൂബിയുടെ മൂക്കുത്തി ഇട്ടിരിക്കുന്നത്?.

പിന്നെ ജിമിക്കി.റൂബി എമാറാൾഡ് കൊമ്പൊ ആണ്. മണ്ണ്, കല്ല്, ഇരുമ്പ് ചെമ്പ്, വെള്ളി മുള, സ്വർണ്ണം എല്ലാ തരം സാധനവും ഇടും

മാല ലക്ഷ്മീ മാലയാണ് മുണ്ടും കൈമുണ്ടും ധരിക്കമ്പോൾ അതും ചന്തത്തിന് ഇട്ടു. പറയണമല്ലോ മിഡിൽ ക്ലാസ് അധ്യാപക രക്ഷിതാക്കൾ മകള് ക്രിസ്ത്യാനിനെ കെട്ടാലും പൊന്നും പണ്ടമൊക്കെ ഇടീച്ചാണ് കെട്ടിച്ചു കൊടുക്കുക. സ്വർണ്ണത്തോട് ഇഷ്ടമോ അലർജിയോ ഇല്ലാത്തതിനാൽ അതെല്ലാം ഇഷ്ടപ്പെട്ട ആഭരണായിട്ട് വാങ്ങി. പെൻഷൻ കമ്യൂട്ട് ചെയ്താണ് അച്ഛൻ വാങ്ങിതതൊക്കെ. അതു കൊണ്ട് അതൊരു ആഭരണത്തിനപ്പറം അച്ചന്റെ നെഞ്ചിലെ ഉപ്പു മണമുള്ള എന്റെ സമ്പത്തുകളാണ്. കലാണത്തിന് 60 പവനോ 50 പവനോ ഇട്ടു കാണണം ബാക്കി പത്ത് നാ പത് പവൻ കയ്യിൽ വെച്ചു. ഭർതൃവീട്ടിലെ കണക്കിൽ പെടാതെ. വീട്ടിൽ നിന്ന തന്നു. ഭർതൃവീട്ടിൽ പോയുമില്ലാത്ത സ്വാതന്ത്ര്യം.

പിന്നെ ബ്ലൗസുകൾ. സുനിത ചേച്ചി, ജയേട്ടൻ എന്നിവരാണ് വസ്ത്രാലങ്കാരികൾ. ബ്ലൗസിന്റെ പാറ്റേൺ, ചന്തം, ഡിസൈൻ എല്ലാം കണ്ട് മാധവിക്കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു. പത്തിരുപത് ബ്ലൗസ് ഇവരെല്ലാം മാധവിക്കുട്ടിക്ക് വേണ്ടി തുന്നി തന്നിട്ടുണ്ട്. പിന്നെ എന്റെ വിചിത്ര ഡിസൈനുകൾ.ഉമ്മച്ചിക്കുപ്പായങ്ങൾ, മഫ്ത മാതൃകകൾ ഒക്കെ മാധവിക്കുട്ടിക്ക് അഴകായി . ജയേട്ടനാണ് മിക്കവയും തുന്നിയത്. സത്യം പറയാമല്ലോ ഞാൻ മാധവിക്കുട്ടിയെ അല്ല മാധവിക്കുട്ടി എന്നിലെ ഡിസൈനറെയാണ് ചൂസിതത്. ഒരു പോലത്തെ തുണിയിൽ ഒരേ മാതൃകയിൽ ഞങ്ങളിരുവരും ബ്ലൗസ് തുന്നാറുണ്ടായിരുന്നു. അവ ധരിക്കാറുണ്ടായിരുന്നു.എന്റെ കറുത്ത ബ്ലൗസ് ഫാഷൻ ഔട്ടാക്കിലെ എന്ന് ~റഞ്ഞ് വഴക്കും കൂടിട്ടുണ്ട്. ശീമാട്ടിയിലെ വെട്ടു തുണികളും ജയലക്ഷ്മിലെ പട്ടുതുണികളും ഞങ്ങൾ ആസ്വദിച്ചടുത്തു.തയ്ച്ചു ഉടുത്തു. പറഞ്ഞ് വന്നത് എന്റെ ഉടുപ്പു ചിന്തകളാണ് ഒരു കാലഘട്ടത്തിൽ മാധവിക്കുട്ടിക്ക് പ്രിയങ്കരമായിരുന്നത് എന്നാണ്. ഉടുപ്പുകളിലെ സാമ്യം ഞാൻ മാധവിക്കുട്ടിക്ക് പഠിച്ചതല്ല എന്നു സാരം. ജലശയ്യയിൽ എന്ന പാട്ടിൽ എന്റെ ബ്ലൗസിട്ട് നിൽക്കുന്ന ശ്വേതാ മേനോണ ഓർക്കുക.

നയൻതാര, സിമ്രാൻ , സുലക്ഷണ ചുണ്ടിൽ മീതെ കാക്കാപ്പുള്ളി കുത്തിച്ച അസംഖ്യം സിനിമാക്കാരുണ്ട്. ഞങ്ങളങ്ങനല്ല. സഹോദരി, കസിൻ, മറ്റൊര്യ കസിന്റെ മകൾ ,അച്ഛൻ വഴിയിലെ പെൺച്ചുണ്ടിന് മീതെയാണ് പാരമ്പര്യ പുളളി. ഇട്ടതല്ല എന്നു സാരം. നീലിച്ചങ്ങനെ ചുംബനകാരിയായ് കിടപ്പാണ്.

വിഷാദ കാലത്താണ് ഒരുക്കം എനിക്ക് കൂടുക. മുഖത്തൊലിക്ക് തിളക്കം വരുന്നത് കാണാം. ഒരുക്കം എന്നാൽ കണ്ണഴുത്ത്, പൗഡർ, ലിപ്സ്റ്റിക് ഇത്രയുമേ ഉള്ളൂ. സുന്ദരിയാകാൻ ആഗ്രഹിച്ച മനുഷ്യത്തികൾക്കും വേണ്ടേ ഒരു ഇടം? മുടി പോലും മര്യാദക്ക് കെട്ടാനറിയാത്ത മേക്കപ്പാണ്. സാരിച്ചറ്റാനറിയാത്ത മേക്കപ്പാണ്.

അപ്പോൾ പറഞ്ഞ് വന്നത് ഒരു സ്ത്രീf B സുഹൃത്തിന്റെ കാര്യമാണ്. അദ്ദേഹം വിശ്വസിക്കുന്നത് എഴുത്തല്ല എന്റെ ഉടലാണ് ഞാൻ FB യിൽ വിപണിവത്കരിക്കുന്നതെന്നാണ്. മുടിയഴിച്ച പേക്കൂത്ത്, മേനി കാട്ടി പ്രശസ്തയാവൽ, മാധവിക്കുട്ടിക്ക് പഠിക്കൽ അങ്ങനെ ആയിരം സ്ത്രീവിരുദ്ധ ആരോപണങ്ങളുമുണ്ട്.

ലൈംഗികമൂലധനം/സെക്ഷ്യൽ കാപിറ്റൽ ലിബറേറ്റ് ചെയ്ത് വിപണി പിടിച്ചടക്കാൻ ഞാനോ എന്റെ ഉടലോ ചരക്കല്ല. ഹോട്ട് എന്ന് വിശ്വസിക്കാൻ , വിളി കേൾക്കാൻ ഞാൻ ചൂട് ചായയോ മദ്യമോ സൂപ്പോ അല്ല. ഞാൻ എഴുതുന്നത് ഫോട്ടോ കണ്ടല്ല ആളുകൾ വായിക്കുന്നത്.

എഴുത്തിന്റെ തുടക്കകാലത്ത് നീ പെണ്ണായത് കൊണ്ടാണ് നിന്റെ കഥ വരുന്നതെന്ന് പറഞ്ഞ് എന്ന അരിശം കൊള്ളിച്ച രണ്ട് സ്ത്രീവിരുദ്ധരെ കാണിക്കാൻ 10-12 കഥകളെങ്കിലും ആൺപേരിൽ എഴുതീണ്ട്. അച്ചടിച്ച് വന്ന്ട്ട്ണ്ട്.

സിനിമാ നടിയല്ല എഴുത്തുകാരിയാണ്.

Ads by Google
Saturday 01 Jun 2019 01.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW