Saturday, June 15, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 02.13 PM

'കൗമാരപ്രായക്കാരനായ ആണ്‍കുട്ടിയുടെ അമ്മയായ മലൈകയെ പ്രണയിക്കുന്നതില്‍ നാണമില്ലേയെന്ന്' മലൈകയ്ക്ക് കമന്റ്; മറുപടിയുമായി അര്‍ജുന്‍ കപൂര്‍

uploads/news/2019/06/311990/ARJUN-KAPOOR..jpg

ബോളിവുഡിലെ ഏറ്റവും വലിയ ചര്‍ച്ച ഇപ്പോള്‍ അര്‍ജുന്‍ കപൂര്‍ - മലൈക അറോറ ബന്ധത്തെ കുറിച്ചാണ്. 45കാരിയായ മലൈകയും 33കാരനായ അര്‍ജുനുമായി ലിംവിഗ് റിലേഷനിലാണെന്ന ഗോസിപ്പാണ് പരക്കുന്നത്. അര്‍ജുന്റെ ഈ ബന്ധത്തെ കുറിച്ച് ഒരാള്‍ ഇട്ട മോശം കമന്റും അതിന് അര്‍ജുന്‍ നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. അന്തരിച്ച നടി ശ്രീദേവി ബോണി കപൂറിനെ വിവാഹം ചെയ്തപ്പോള്‍ അവരെ വെറുത്ത അര്‍ജുന്‍ ഇപ്പോള്‍ കൗമാരപ്രായത്തില്‍ എത്തി നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ അമ്മയായ മലൈകയെ പ്രണയിക്കുന്നതില്‍ നാണമില്ലേയെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

ഈ കമന്റ് ശ്രദ്ധയില്‍ പെട്ട അര്‍ജുന്‍ കപൂറിന്റെ മറുപടി ഇങ്ങനെയായിരുന്നു. '' ഞാന്‍ ആരെയും വെറുത്തിട്ടില്ല. എന്നാല്‍ അന്തസ്സായി ഒരു അകലം പാലിച്ചു. ഞാന്‍ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ (വെറുത്തിരുന്നുവെങ്കില്‍) എന്റെ പിതാവിനെയും സഹോദരങ്ങളായ ജാന്‍വിയെയും ഖുശിയെയും പ്രതിസന്ധിയില്‍ എനിക്ക് പിന്തുണയ്ക്കാനാകുമോ? ഒരാളെക്കുറിച്ച് എന്ത് പറയാനും വിലയിരുത്താനും എളുപ്പമാണ്. എന്നാല്‍ അതിന് മുന്‍പ് കുറച്ച് ആലോചിക്കൂ. നിങ്ങള്‍ വരുണ്‍ ധവാന്റെ ആരാധകനാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ചിത്രം ഡി.പിയായി ഉപയോഗിച്ച് ദയവ് ചെയ്ത് മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കരുത് '' - അര്‍ജുന്‍ ട്വീറ്റ് ചെയ്തു.

ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറിന്റെയും ആദ്യ ഭാര്യ മോനാ ഷൂരി കപൂറിന്റെയും മക്കളാണ് അര്‍ജുന്‍ കപൂറും അന്‍ഷുലയും. ബോണി കപൂര്‍ മോനയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം ചെയ്ത സമയത്ത് അര്‍ജുന് പതിനൊന്ന് വയസ്സു മാത്രമായിരുന്നു പ്രായം. 2012-ലാണ് മോനാ കപൂര്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നത്. ബോണി കപൂര്‍ മോനയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം ചെയ്തതോടെ ആ കുടുംബവുമായി യാതൊരുവിധ ബന്ധവും പുലര്‍ത്തിയിരുന്നില്ല അര്‍ജുനും അന്‍ഷുലയും.

അമ്മ മരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. എന്നാല്‍ ശ്രീദേവിയുടെ മരണത്തോടെ അര്‍ജുനില്‍ മാറ്റം വന്നു. ശ്രീദേവിയുടെ മരണ സമയത്ത് ബോണി കപൂറിനും ശ്രീദേവിയുടെ മക്കള്‍ക്കും താങ്ങായി നിന്നത് അര്‍ജുന്‍ കപൂറും സഹോദരി അന്‍ഷുലയുമാണ്. ശ്രീദേവിയുടെ മരണമറിഞ്ഞ് മുംബൈയിലെത്തിയ അര്‍ജുന്‍ കപൂര്‍ പിന്നീട് ദുബായിലേയ്ക്ക് പോവുകയും പിതാവ് ബോണി കപൂറിനൊപ്പം ശ്രീദേവിയുടെ മൃതദേഹത്തെ അനുഗമിക്കുകയും ചെയ്തിരുന്നു.

Ads by Google
Saturday 01 Jun 2019 02.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW