Wednesday, July 17, 2019 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 01.14 AM

എസ്‌-400: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന്‌ യു.എസ്‌.

വാഷിങ്‌ടണ്‍: റഷ്യയുടെ അത്യാധുനിക ദീര്‍ഘ ദൂര്‍ഘദൂര മിസൈലായ എസ്‌-400 വാങ്ങാനുള്ള പദ്ധതിയുമായി ഇന്ത്യ മുന്നോട്ടുപോകുന്നത്‌ ഇന്ത്യ-യു.എസ്‌. പ്രതിരോധബന്ധത്തെ മോശമായി ബാധിക്കുമെന്നു ട്രംപ്‌ ഭരണകൂടം.
എസ്‌-400 വാങ്ങുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഒക്‌ടോബറിലാണ്‌ ഇന്ത്യയും റഷ്യയും കരാറില്‍ ഒപ്പുവച്ചത്‌. അഞ്ചു ബില്യണ്‍ യു.എസ്‌. ഡോളറിന്റെ കരാറായിരുന്നു ഇത്‌. ഭൂതല-ആകാശ പ്രതിരോധമുന്നേറ്റത്തിന്‌ ഏറ്റവും യോജിച്ച ദീര്‍ഘദൂര മിസൈലായാണ്‌ എസ്‌-400 നെ കണക്കാക്കുന്നത്‌.
ചൈനയാണ്‌ 2014-ല്‍ ഇവ ആദ്യമായി റഷ്യയുടെ പക്കല്‍നിന്നു വാങ്ങിയത്‌. ഇന്ത്യ റഷ്യയില്‍നിന്ന്‌ എസ്‌-400 വാങ്ങിയാല്‍ അത്‌ യു.എസ്‌. ഗൗവരത്തോടെ കാണുമെന്ന്‌ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്‌ഥന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഈ നീക്കത്തെ യു.എസ്‌. അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 01 Jun 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW