Friday, June 21, 2019 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 03.09 PM

വെയിലാണ് കണ്ണിനെ കാക്കണം

''വേനലിലെ പൊടിപടലങ്ങള്‍ കണ്ണിനെ ബാധിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. ശുചിത്വമില്ലായ്മ നേത്രരോഗങ്ങളുടെ പ്രധാന കാരണം. വേനല്‍ക്കാല നേത്രരോഗങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ''
eyes care tips

വേനലില്‍ വെന്തുരുകുകയാണ് കേരളം. ഉത്തരേന്ത്യയിലൊക്കെ അനുഭവപ്പെടുന്നതിന് സമാനമായ ചൂടാണ് കേരളത്തിലും. ചൂട് വര്‍ധിച്ചതോടെ വേനല്‍ക്കാല രോഗങ്ങളും വരവായി.

അതില്‍ പ്രധാനം നേത്ര രോഗങ്ങളാണ്. സാധാരണ വേനലില്‍ കണ്ടുവരുന്ന നേത്ര രോഗങ്ങളാണ് ചെങ്കണ്ണ്, അലര്‍ജി, കണ്‍കുരു എന്നിവ. ഇവയില്‍ വേനല്‍ക്കാലത്ത് വ്യാപകമായി കണ്ടുവരുന്ന രോഗമാണ് ചെങ്കണ്ണ്.

രോഗിയില്‍ നിന്നും വളരെ വേഗം രോഗം മറ്റൊരാളിലേക്ക് പകരുന്നു. ബാക്ടീരിയ അല്ലെങ്കില്‍ വൈറസ് അണുബാധയാണ് ചെങ്കണ്ണിന് പ്രധാന കാരണം. കണ്ണിന് ചുവപ്പ്, പോളവീക്കം, പഴുപ്പ്, കണ്ണുനീരൊലിപ്പ് എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. കണ്ണ് തുറക്കാന്‍ സാധിക്കാത്തവിധം പീളകെട്ടുക, നീറ്റല്‍ തുടങ്ങിയ ബുദ്ധിമുട്ടുകളും ഉണ്ടാകാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


പ്രധാനമായും രോഗിമായുള്ള സമ്പര്‍ക്കം വഴിയാണ് ചെങ്കണ്ണു രോഗം പകരുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും രോഗം വളരെവേഗം പിടിപെടാം. രോഗലക്ഷണ ങ്ങള്‍ കണ്ടാലുടന്‍ നേത്രരോഗ വിദഗ്ധരെ കണ്ട് ചികിത്സ ആരംഭിക്കുക. രോഗികള്‍ ഇടയ്ക്കിടെ ശുദ്ധജലത്തില്‍ കണ്ണു കഴുകുക.

രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക എന്നതാണ് രോഗം പകരാതിരിക്കാനുള്ള പ്രധാന മാര്‍ഗം. രോഗി ഉപയോഗിച്ച തൂവാല, തലയണ, പുതപ്പ് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക. അണുബാധയുള്ള വ്യക്തി പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതെ കഴിവതും ആള്‍ക്കുട്ടവുമായി സമ്പര്‍ക്കം ഒഴിവാക്കുക.

eyes care tips

കണ്‍കുരുവിന് സാധ്യത കൂടുതല്‍


വേനല്‍ക്കാലത്ത് കണ്ണിനെ ബാധിക്കുന്ന മറ്റൊരു ആരോഗ്യപ്രശ്‌നമാണ് കണ്‍കുരു. കണ്ണിന്റെ ഓയില്‍ ഗ്രന്ഥികള്‍ അടഞ്ഞുപോകുന്നതാണ് ഇതിനു കാരണം. കണ്‍പോളയില്‍ തടിപ്പ്, വേദന, വീക്കം തുടങ്ങിയവ കണ്‍കുരുവിന്റെ ഭാഗമായി അനുഭവപ്പെടാം. പോളയ്ക്ക് നീരുണ്ടെങ്കില്‍ ചെറുതായി ചൂടുവയ്ക്കുന്നത് ഉചിതമാണ്.

അലര്‍ജി രോഗങ്ങള്‍ കരുതിയിരിക്കുക


വേനലില്‍ പെട്ടെന്ന് പടരുന്ന മറ്റൊരു രോഗമാണ് അലര്‍ജി. കൊച്ചു കുട്ടികളിലാണ് ഈ രോഗം കൂടുതലായി ഉണ്ടാവാറുള്ളത്. കണ്ണ് ചൊറിച്ചില്‍, അസ്വസ്ഥത, ചുവപ്പ്, നീറ്റല്‍ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകും. സ്വയം ചികിത്സ ഒഴിവാക്കുക. അലര്‍ജി രോഗങ്ങള്‍ക്കുള്ള തുള്ളി മരുന്നുകള്‍ ഡോക്ടരുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക.

പ്രതിരോധമാര്‍ഗങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കുക.


ശീതീകരിച്ച മുറിയില്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ അവയുടെ ഡ്രാഫ്റ്റിന് അഭിമുഖമായി ഇരിക്കുന്നത് ഒഴിവാക്കുക. കണ്ണ് ഇടയ്ക്കിടെ തണ്ണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കണം. നേത്രരോഗങ്ങളെ അകറ്റാന്‍ പ്രധാനമായും വ്യക്തി ശുചിത്വം പാലിക്കുക. കൂടാതെ കൃത്യമായ ചികിത്സയിലുടെ നേത്ര രോഗങ്ങളെ നമുക്ക് തടയാം.

ഡോ. അഞ്ജു ഹരീഷ്
കണ്‍സള്‍ട്ടന്റ് ഓഫ്താല്‍മോളജിസ്റ്റ്
എസ്.യു.ടി ഹോസ്പിറ്റല്‍, തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW