Wednesday, July 17, 2019 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 01.25 AM

കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഒ.ഐ.സി. ആവശ്യപ്പെട്ടെന്ന്‌

ഇസ്ലാമാബാദ്‌: കശ്‌മീര്‍ വിഷയത്തില്‍ ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ കൂട്ടുകെട്ടായ ഒ.ഐ.സിക്ക്‌ ഉല്‍ക്കണ്‌ഠയെന്ന്‌ പാകിസ്‌താന്‍. സമാധാനപരമായ പ്രശ്‌നപരിഹാരത്തിനാണ്‌ അവരുടെ ആഹ്വാനമെന്നും പാക്‌ വിദേശകാര്യ മന്ത്രാലയം.
57 അംഗ രാജ്യങ്ങളുള്ള ഒ.ഐ.സിയില്‍ 53 ഉം ഇസ്ലാമിക രാഷ്‌ട്രങ്ങളാണ്‌. കഴിഞ്ഞ ബുധനാഴ്‌ച ജിദ്ദയില്‍ ഒ.ഐ.സി. ഉപസംഘം ജമ്മു കശ്‌മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തി. പതിനാലാം അറബ്‌ ഉച്ചകോടിയോടനുബന്ധിച്ചായിരുന്നു ഇത്‌. ഈ ചര്‍ച്ചയിലാണ്‌ കശ്‌മീര്‍ വിഷയത്തിലുള്ള കടുത്ത ആശങ്ക അവര്‍ പങ്കുവച്ചത്‌. കശ്‌മീര്‍ ജനതയുടെ ഹിതത്തിനും യു.എന്‍. രക്ഷാകൗണ്‍സില്‍ മാനദണ്ഡങ്ങള്‍ക്കും വിധേയമായി തര്‍ക്കങ്ങള്‍ക്കു രമ്യമായ പരിഹാരം കണ്ടെത്താന്‍ ഉപസംഘത്തെ നയിച്ച സെക്രട്ടറി ജനറല്‍ ഇന്ത്യയോട്‌ അഭ്യര്‍ഥിച്ചതായും പാക്‌ വിദേശകാര്യ ഓഫീസ്‌ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Friday 31 May 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW