Saturday, June 15, 2019 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 01.53 PM

പുതുമുഖങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം എടുക്കും പിന്നെ അവര്‍ എന്തു ധരിക്കണമെന്നും ആര്‍ക്കൊപ്പം കിടക്കണമെന്നും തീരുമാനിക്കും; കരണ്‍ ജോഹറിനെതിരെ ആരോപണവുമായി രംഗോലി

Karan Johar

ബോളിവുഡ് ചലച്ചിത്രസംവിധായകനും, നിര്‍മ്മാതാവും, ടെലിവിഷന്‍ അവതാരകനുമാണ് കരണ്‍ ജോഹര്‍. ബോളിവുഡിലെ മികച്ച സംവിധായകന്മാരിലൊരാളായി കരണ്‍ ജോഹര്‍ കണക്കാക്കപ്പെടുന്നു. ടെലിവിഷനില്‍ സ്റ്റാര്‍ വേള്‍ഡ് ചാനലില്‍ കോഫി വിത്ത് കരണ്‍ എന്ന താര അഭിമുഖ പരിപാടിയുടെ അവതാരകന്‍ കൂടിയാണ് കരണ്‍. കോഫി വിത്ത് കരണില്‍ നടി കങ്കണ റണാവത്ത് അതിഥിയായി എത്തിയതു മുതല്‍ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ പുകയാന്‍ തുടങ്ങിയിരുന്നു.

ഇപ്പോള്‍ കരണിനെതിരെ കങ്കണയുടെ സഹോദരി രംഗോലി ചന്ദേര്‍ രംഗത്ത് വന്നിരിക്കുകയാണ്. നടനും സിനിമ നിരൂപകനുമായ കമാല്‍ ആര്‍ ഖാന്റെ ട്വീറ്റിന് പിന്നാലെയാണ് കരണിനെതിരെ രംഗോലി എത്തിയത്. കരണിനോട് കയര്‍ത്ത് സംസാരിച്ചതിന്റെ പേരില്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറിനെ ധര്‍മ പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ നിന്ന് കരണ്‍ ഒഴിവാക്കിയെന്നും ഭാവിയില്‍ ഇഷാനൊപ്പം സഹകരിക്കില്ലെന്നുമായിരുന്നു കമാല്‍ ആര്‍ ഖാന്‍ ട്വീറ്റ് ചെയ്തത്.

ഈ ട്വീറ്റിന് രംഗോലി നല്‍കിയ മറുപടിയാണ് ബോളിവുഡിനെ ഞെട്ടിപ്പിച്ചത്. ''തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം എടുക്കുക മാത്രമല്ല അവര്‍ എന്തു ധരിക്കണമെന്നും ആര്‍ക്കൊപ്പം കിടക്കണമെന്നും തീരുമാനിക്കുന്നത് കരണ്‍ ആണ്'' - രംഗോലി മറുപടി നല്‍കി.

Ads by Google
Thursday 30 May 2019 01.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW