Friday, June 28, 2019 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 01.06 AM

എണ്ണക്കപ്പല്‍ ആക്രമണത്തിനു പിന്നില്‍ ഇറാന്‍തന്നെ: അമേരിക്ക

uploads/news/2019/05/311410/in3.jpg

അബുദാബി: യു.എ.ഇ. തീരത്ത്‌ എണ്ണക്കപ്പലുകള്‍ക്കുനേര്‍ക്കുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാന്‍ തന്നെയായിരിക്കുമെന്ന്‌ അമേരിക്കന്‍ സുരക്ഷാ ഉപദേഷ്‌ടാവ്‌ ജോണ്‍ ബോള്‍ട്ടണ്‍. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം മുറുകുന്നതിനിടെ അബുദബി സന്ദര്‍ശനത്തിനെത്തിയ ജോണ്‍ ബോള്‍ട്ടണ്‍ പത്രസമ്മേളനത്തിലാണ്‌ ഇറാനെതിരേ നേരിട്ടുള്ള ആരോപണം ഉന്നയിച്ചത്‌. അമേരിക്ക ജാഗ്രതയോടെ പെരുമാറുമെന്നതിനു തെളിവാണ്‌ ഗള്‍ഫില്‍ വിന്യസിച്ചുള്ള അധികസേനയെന്നും ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു.
സൗദിയുടെ രണ്ട്‌ എണ്ണക്കപ്പലുകള്‍ ഉള്‍പ്പെടെ നാലു ടാങ്കറുകളാണ്‌ ആക്രമിച്ചക്കപ്പെട്ടത്‌. ആക്രമണത്തിനുപയോഗിച്ച അന്തര്‍ജല മൈനുകള്‍ ഇറാന്റെയാണെന്ന്‌ ഉറപ്പാണ്‌. ആക്രമണത്തിനു പിന്നിലാരാണെന്ന്‌ അമേരിക്കയ്‌ക്കു സംശയമില്ലെന്നും ബോള്‍ട്ടണ്‍ പറഞ്ഞു.
യു.എ.ഇയിലെ ഫുജൈറയ്‌ക്കു സമീപമുള്ള ഒമാന്‍ കടയില്‍ മേയ്‌ 12ന്‌ എണ്ണക്കപ്പലുകള്‍ക്ക്‌ നേര്‍ക്കുണ്ടായ ആക്രമണം അന്വേഷിക്കുന്ന അഞ്ചുരാജ്യങ്ങളുടെ സംഘത്തില്‍ യു.എസ്‌. വിദഗ്‌ധരുമുണ്ട്‌. എണ്ണടാങ്കര്‍ ആക്രമണത്തിനു പിന്നാലെ സൗദി അറേബ്യയുടെ രണ്ട്‌ എണ്ണപൈപ്പ്‌ലൈനുകള്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ ആക്രമിച്ചിരുന്നു. ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരാണ്‌ ആക്രമണത്തിനു പിന്നിലെന്ന്‌ സൗദി അറേബ്യയും യു.എ.ഇയും ആരോപിച്ചിരുന്നു.

Ads by Google
Thursday 30 May 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW