Wednesday, July 17, 2019 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 01.05 AM

ഇന്ത്യ പ്രമുഖ സഖ്യരാജ്യം; മോഡി സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും: അമേരിക്ക

വാഷിങ്‌ടണ്‍: ഇന്ത്യ പ്രമുഖ സഖ്യരാജ്യവും പങ്കാളിയുമാണെന്നും രണ്ടാം മോഡി സര്‍ക്കാരുമായി ട്രംപ്‌ ഭരണകൂടം വിവിധവിഷയങ്ങളില്‍ കൂടുതല്‍ അടുത്തു പ്രവര്‍ത്തിക്കുമെന്നും അമേരിക്ക.
ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി ഗൗരവമായ ചര്‍ച്ച നടത്താന്‍ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്ക്‌ പോംപിയോ കാത്തിരിക്കുകയാണെന്നും സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വക്‌താവ്‌ മോര്‍ഗണ്‍ ഒര്‍ട്ടഗസ്‌ പറഞ്ഞു. തെരഞ്ഞെടുപ്പു വിജയത്തെത്തുടര്‍ന്നു പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌, വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ പെന്‍സ്‌, പോംപിയോ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ചിരുന്നു.
ജി20 ഉച്ചകോടിക്കായി ജപ്പാനിലെ ഒസാക്കയിലേക്കുള്ള യാത്രാമധ്യേ പോംപിയോ ന്യൂഡല്‍ഹി സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടിനിടെയാണ്‌ വക്‌താവിന്റെ പ്രതികരണം. 50ല്‍പ്പരം കോണ്‍ഗ്രസ്‌ അംഗങ്ങളും സെനറ്റര്‍മാരും ഉള്‍പ്പെടെയുളളവരും അദ്ദേഹത്തെ അനുമോദിച്ചിരുന്നു.

Ads by Google
Thursday 30 May 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW